പ്രവാസികളുടെ വിഷു ആഘോഷത്തിനായി കൊച്ചിയിൽനിന്ന് ഗൾഫിലേക്ക് എത്തുന്നത് 3,200 ടൺ ഭക്ഷ്യോത്പന്നങ്ങൾ

പ്രവാസികളുടെ വിഷു ആഘോഷത്തിനായി പഴം-പച്ചക്കറികളുടെ കയറ്റുമതി ലുലു ആരംഭിച്ചു. കൊച്ചിയിൽനിന്ന് പ്രത്യേക വിമാനങ്ങളിലായി 3,200-ഓളം ടൺ പഴം-പച്ചക്കറികളാണ് പ്രവാസികളുടെ വിഷു ആഘോഷത്തിനായി പഴം-പച്ചക്കറികളുടെ കയറ്റുമതി ലുലു ആരംഭിച്ചു. കൊച്ചിയിൽനിന്ന് പ്രത്യേക വിമാനങ്ങളിലായി 3,200-ഓളം ടൺ പഴം-പച്ചക്കറികളാണ് ജി.സി.സി.യിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഇതിൽ കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളും ഉൾപ്പെടും.ജി.സി.സി.യിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഇതിൽ കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളും ഉൾപ്പെടും.

 

കൊച്ചി: പ്രവാസികളുടെ വിഷു ആഘോഷത്തിനായി പഴം-പച്ചക്കറികളുടെ കയറ്റുമതി ലുലു ആരംഭിച്ചു. കൊച്ചിയിൽനിന്ന് പ്രത്യേക വിമാനങ്ങളിലായി 3,200-ഓളം ടൺ പഴം-പച്ചക്കറികളാണ് ജി.സി.സി.യിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഇതിൽ കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉത്പന്നങ്ങളും ഉൾപ്പെടും. കേരളത്തിലെ കാർഷിക മേഖലയിൽ നിന്നടക്കം നേരിട്ട് സംഭരിച്ച പഴം-പച്ചക്കറികളാണ് ലുലു ഗ്രൂപ്പിന്റെ ഫെയർ എക്സ്‌പോർട്സിന്റെ നേതൃത്വത്തിൽ ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. 

ഇതിനോടകം നാഷണൽ എയർലൈൻസിന്റെ 747 വിമാനത്തിൽ 100 ടൺ പഴം-പച്ചക്കറികൾ കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ചയും നൂറ് ടൺ പഴം-പച്ചക്കറികൾ പ്രത്യേക വിമാനത്തിൽ അബുദാബിയിൽ എത്തിക്കും. കുവൈത്തിലേക്ക് 50 ടൺ പഴം-പച്ചക്കറികളും കൊച്ചിയിൽനിന്ന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കൂടുതൽ വിമാനങ്ങളിലായി ജി.സി.സി.യിലെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും

വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പ് വരുത്തുമെന്നും ആശങ്ക വേണ്ടെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നേരത്തേ വ്യക്തമാക്കിയിരുന്നു.