പാൽവില കൂട്ടി പിന്നാലെ കാലിത്തീറ്റ വില വർധന? മുന്നറിയിപ്പുമായി കർഷക യൂണിയൻ

സംസ്ഥാത്ത് പാൽ വില വർധനയുടെ മറവിൽ കാലിത്തീറ്റ വില കൂട്ടരുതെന്ന് കേരള കോൺഗ്രസ് മാണി വിഭാഗം കർഷക സംഘടനയായ കർഷക യൂണിയൻ എം.ലിറ്ററിന് നാല് രൂപയാണ് പാൽവില വർധിപ്പിച്ചത്. ഇത് കർഷകർക്ക് സഹായകരമാകണമെങ്കിൽ കാലിത്തീറ്റ വർധനവ് ഉണ്ടാകാൻ പാടില്ലെന്നും കർഷക യൂണിയൻ എം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പാൽ വില വർധിപ്പിച്ചു തൊട്ടുപിന്നാലെ കാലിത്തീറ്റ വില വർധിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്. അതുകൊണ്ട് പാൽ വിലയുടെ വർധന കർഷകർക്ക് യാതൊരു ഗുണവും ഉണ്ടാക്കില്ല എന്ന് മാത്രമല്ല കാലിത്തീറ്റ കമ്പനികൾക്ക് വേണ്ടി സാധാരണക്കാരുടെ പാൽ വില വർധിപ്പിച്ചു എന്ന് പേരുദോഷം ആണ് ഉണ്ടാകാൻ പോകുന്നതെന്ന് കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എച്ച് ഹഫീസ് കുറ്റപ്പെടുത്തി.