10 വര്‍ഷംകൊണ്ട് 25 ലക്ഷം നേടാം ;  പോസ്റ്റ് ഓഫീസിന്റെ ബമ്പര്‍ പദ്ധതി

ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപിച്ചുകൊണ്ട് സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് പോസ്റ്റ് ഓഫീസിന്റെ പദ്ധതിയായ റിക്കറിംഗ് ഡപ്പോസിറ്റ് സ്‌കീം. ഇന്ത്യാഗവണ്‍മെന്റിന്റെ പിന്തുണയോടെ പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിങ്ങളുടെ സമ്പാദ്യത്തിന് ഒരു അച്ചടക്കം വാഗ്ധാനം ചെയ്യുന്നു.

 

ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപിച്ചുകൊണ്ട് സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് പോസ്റ്റ് ഓഫീസിന്റെ പദ്ധതിയായ റിക്കറിംഗ് ഡപ്പോസിറ്റ് സ്‌കീം. ഇന്ത്യാഗവണ്‍മെന്റിന്റെ പിന്തുണയോടെ പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിങ്ങളുടെ സമ്പാദ്യത്തിന് ഒരു അച്ചടക്കം വാഗ്ധാനം ചെയ്യുന്നു. ഭാവി ചെലവുകള്‍ക്കായും ഒരു അടിയന്തിര ഫണ്ട് അല്ലെങ്കില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കാണെങ്കിലും ഈ സ്‌കീം തടസരഹിതവും വിശ്വസനീയവുമായ ഒരു മാര്‍ഗം നല്‍കുന്നു. 

എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് ഒരു വലിയ ഫണ്ട് നിര്‍മ്മിക്കാന്‍ ഈ പദ്ധതി നിങ്ങളെ സഹായിക്കും. ഈ സ്‌കീമില്‍ 10 വര്‍ഷത്തേക്ക് 15,000രൂപ നിക്ഷേപിക്കുന്നത് 25 ലക്ഷം രൂപയില്‍ കൂടുതല്‍ നേടാന്‍ സഹായിക്കും. ഈ നിക്ഷേപത്തിലൂടെ 7 ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ നേടാം. എല്ലാ മാസവും 15,000 രൂപ പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിക്കുകയും തുടര്‍ച്ചയായി 10 വര്‍ഷം ഈ നിക്ഷേപം തുടരുകയും ചെയ്താല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25,68,107 രൂപ ഫണ്ട് ലഭിക്കും.

10 വര്‍ഷത്തെ നിക്ഷേപം ലാഭം ഇങ്ങനെ

ആര്‍ ഡി സ്‌കീമിലൂടെ 10 വര്‍ഷം പണം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 18,00,000 രൂപയായിരിക്കും. പലിശ 7,68,107 രൂപയും.
പണം പിന്‍വലിക്കാമോ? എങ്ങനെ

ഒരു ആര്‍ഡിയുടെ കാലാവധി സാധാരണയായി 5 വര്‍ഷമാണ്. പക്ഷേ ആവശ്യമെങ്കില്‍ ഇത് നീട്ടാന്‍ കഴിയും. പ്രതിമാസം 15,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 10,71,545 രൂപ ലഭിക്കും.

ആര്‍ ഡി സ്‌കീമിന്റെ പ്രധാന സവിശേഷിതകള്‍

പലിശ നിരക്ക്: പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റിനുള്ള പലിശ നിരക്ക് പ്രതിവര്‍ഷം 6.7% ആണ് .ഇത് സ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നു.

നിക്ഷേപ കാലാവധി: ആര്‍ഡിക്ക് അഞ്ച് വര്‍ഷത്തെ (60 മാസം) നിശ്ചിത കാലാവധിയുണ്ട്. ഇത് ഒരു മധ്യകാല നിക്ഷേപ ഓപ്ഷനാണ്.

കുറഞ്ഞ നിക്ഷേപം: പ്രതിമാസം 100 മുതല്‍ നിക്ഷേപം ആരംഭിക്കാം.10 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

ഉയര്‍ന്ന പരിധിയില്ല: പരമാവധി നിക്ഷേപ പരിധിയില്ല. നിങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ലാഭിക്കാനുള്ള സൗകര്യം ഇത് നല്‍കുന്നു.

ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകള്‍: നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം, ചെക്ക് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴി നിക്ഷേപങ്ങള്‍ നടത്താം.

മുന്‍കൂര്‍ നിക്ഷേപങ്ങള്‍ അനുവദനീയം: പ്രതിമാസ നിക്ഷേപങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അഞ്ച് വര്‍ഷം വരെ മുന്‍കൂറായി പണമടയ്ക്കാം.

ത്രൈമാസ കോമ്പൗണ്ടഡ് പലിശ: നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഓരോ പാദത്തിലും പലിശ ലഭിക്കും. ഇത് കാലക്രമേണ നിങ്ങളുടെ സമ്പാദ്യം ത്വരിതപ്പെടുത്തുന്നു.

പോസ്റ്റ് ഓഫീസ് ആര്‍ഡി അക്കൗണ്ട് എങ്ങനെ തുറക്കാം

    നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് ആര്‍ഡി അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം വാങ്ങുക.
    ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക. തിരിച്ചറിയല്‍ രേഖ, വിലാസ തെളിവ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ എന്നിവ ആവശ്യമാണ്.
    ആദ്യ നിക്ഷേപം നടത്തുക. കുറഞ്ഞത് 100 മുതല്‍ ആരംഭിച്ച് ഒരു നിശ്ചിത പ്രതിമാസ നിക്ഷേപ തുക സജ്ജമാക്കുക.
    അക്കൗണ്ട് സജീവമാക്കിക്കഴിഞ്ഞാല്‍ നിക്ഷേപങ്ങളും പലിശ വരുമാനവും ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു പാസ്ബുക്ക് ലഭിക്കും.
    ചില പോസ്റ്റ് ഓഫീസുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആര്‍ഡി അക്കൗണ്ട് മാനേജ്മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സമ്പാദ്യം എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിൽ പ്രകോപനം; പൂനെയിൽ 23-കാരനെ തല്ലിക്കൊന്നു

പൂനെയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ തല്ലിക്കൊന്നു. നഗേഷ് സഞ്ജയ് ജാദവ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറു പേർ അറസ്റ്റിലായി. പെൺകുട്ടിയുമായി നഗേഷിനുണ്ടായിരുന്ന സൗഹൃദമാണ് യുവാവിൻ്റെ മരണത്തിലേക്ക് കലാശിച്ചത്.

ക‍ഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഫോണിൽ നിന്ന് യുവാവിനെ വിളിച്ചുവരുത്തിയ ശേഷം പ്രതികൾ നാഗേഷിനെ മർദിച്ച് അവശനാക്കുകയായിരുന്നു. വൈകുന്നേരം 7:15-ഓടെ വീട്ടിൽ നിന്നിറങ്ങിയ നഗേഷിനെക്കുറിച്ച് വീട്ടിലേക്ക് ഒരു ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു. നഗേഷിനെ ക്രൂരമായി മർദിച്ചുവെന്നും പത്ത് മിനിറ്റിനുള്ളിൽ വന്ന് കൊണ്ടുപോയില്ലെങ്കിൽ താഴേക്ക് എറിയുമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തി.

ബന്ധുക്കൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. പിന്നീട് കെട്ടിടത്തിന് മുക‍ളിലായി മർദനമേറ്റ് അവശനിലയിൽ കിടക്കുന്ന നഗേഷിനെയാണ് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.