ചെറുനഷ്ടത്തോടെ അവസാനിപ്പിച്ച് ആഭ്യന്തര ഓഹരി വിപണി

 ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഓഗസ്റ്റ് 15 – ന് വ്യാപാരം ചെറുനഷ്ടത്തോടെ അവസാനിപ്പിച്ച് ആഭ്യന്തര ഓഹരി വിപണി. അസംസ്കൃത എണ്ണ വിലയിലെ വ്യതിയാനങ്ങൾ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ

 

 ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഓഗസ്റ്റ് 15 – ന് വ്യാപാരം ചെറുനഷ്ടത്തോടെ അവസാനിപ്പിച്ച് ആഭ്യന്തര ഓഹരി വിപണി. അസംസ്കൃത എണ്ണ വിലയിലെ വ്യതിയാനങ്ങൾ, ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ, ആഗോള ബോണ്ട് വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് നിക്ഷേപകരിൽ ജാഗ്രത സൃഷ്ടിച്ചത്. എങ്കിലും ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലകളിൽ നിന്നും വിപണി നടത്തിയ തിരിച്ചുവരവ് വലിയ തകർച്ച ഒഴിവാക്കാൻ സഹായിച്ചു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 70.71 പോയിന്റ് (0.09%) ഇടിഞ്ഞ് 78,009.25 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 77,903.43-ൽ തുടങ്ങിയ സെൻസെക്സ്, വ്യാപാരത്തിനിടയിൽ 78,048.91 വരെ ഉയർന്നപ്പോൾ 77,684.37 വരെ താഴുകയും ചെയ്തു. ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 50, 29.85 പോയിന്റ് (0.12%) ഇടിഞ്ഞ് 24,366.00 പോയിന്റിലും ക്ലോസ് ചെയ്തു. സെഷനിൽ 24,405.20 വരെ ഉയരാനും 24,296.80 വരെ താഴാനും നിഫ്റ്റിക്കായിരുന്നു.

വിശാല വിപണിയിൽ സമ്മർദ്ദം പ്രകടമായതോടെ മിഡ്-ക്യാപ്, സ്‌മോൾ-ക്യാപ് ഓഹരികളിൽ ശക്തമായ വിൽപ്പന നടന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100 0.53 ശതമാനവും, നിഫ്റ്റി സ്‌മോൾക്യാപ് 100 0.69 ശതമാനവുമാണ് ഇടിഞ്ഞത്. എന്നാൽ വ്യാപാരത്തിന്റെ രണ്ടാം പകുതിയിൽ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലും തിരഞ്ഞെടുത്ത ഓഹരികളിലും ഉണ്ടായ വാങ്ങൽ താൽപ്പര്യം വിപണിക്ക് കരുത്തേകിയതായി ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് റിസർച്ച് ഹെഡ് വിനോദ് നായർ വ്യക്തമാക്കി. രൂപയുടെ സ്ഥിരത, ഇന്ത്യയുടെ 10 വർഷത്തെ ബോണ്ട് യീൽഡിലെ മിതത്വം, എഫ്.ഐ.ഐ. പങ്കാളിത്തത്തിലെ ക്രമാനുഗതമായ പുരോഗതി എന്നിവ ആഭ്യന്തര വിപണിക്ക് അനുകൂലമായ ഘടകങ്ങളാണെന്നും അദ്ദേഹം വിലയിരുത്തി.