ഡിഎച്ച്എൽ 2027-ലേക്കുള്ള നിരക്ക് പരിഷ്‌കരണം പ്രഖ്യാപിച്ചു

പ്രമുഖ അന്താരാഷ്ട്ര എക്‌സ്പ്രസ് സേവനദാതാവായ ഡിഎച്ച്എൽ എക്‌സ്പ്രസ് അടുത്തവർഷത്തേക്കുള്ള നിരക്ക് പരിഷ്‌കരണം പ്രഖ്യാപിച്ചു. ഇന്ത്യയിൽ 8.9% നിരക്ക് വർദ്ധിപ്പിച്ചു. ഈ പരിഷ്‌കരണം അടുത്ത വർഷം ജനുവരി 1 മുതൽ നിലവിൽവരും.

 

കൊച്ചി: പ്രമുഖ അന്താരാഷ്ട്ര എക്‌സ്പ്രസ് സേവനദാതാവായ ഡിഎച്ച്എൽ എക്‌സ്പ്രസ് അടുത്തവർഷത്തേക്കുള്ള നിരക്ക് പരിഷ്‌കരണം പ്രഖ്യാപിച്ചു. ഇന്ത്യയിൽ 8.9% നിരക്ക് വർദ്ധിപ്പിച്ചു. ഈ പരിഷ്‌കരണം അടുത്ത വർഷം ജനുവരി 1 മുതൽ നിലവിൽവരും.

ഡിഎച്ച്എൽ പണപ്പെരുപ്പം, വിദേശനാണ്യവിനിമയനിരക്കിലെ ഏറ്റക്കുറച്ചിലുകൾ, വ്യാവസായികാധിഷ്ഠിത ചെലവുകൾ തുടങ്ങിയവ പരിഗണിച്ച് എല്ലാവർഷവും നിരക്ക് പരിഷ്‌കരിക്കാറുണ്ട്. 220-ൽ അധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും സേവനം നൽകുന്ന കമ്പനിയാണ് ഡിഎച്ച്എൽ എക്‌സ്പ്രസ്. അതിനാൽ പ്രാദേശിക സാമ്പത്തിക സാഹചര്യങ്ങൾ മാത്രമല്ല, ആഗോള വിപണിയിലെ മാറ്റങ്ങളും കമ്പനിയുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കാറുണ്ട്.

നിരക്ക് വർദ്ധനവ് കമ്പനിയുടെ ഉയർന്ന സേവനനിലവാരവും ഉപഭോക്താക്കൾക്ക് കമ്പനിയുടെമേലുള്ള വിശ്വാസ്യതയും പരിപാലിക്കാൻ വാർഷിക നിരക്ക് പരിഷ്‌കരണം സഹായിക്കുമെന്ന് കമ്പനിയുടെ ദക്ഷിണേഷ്യ എസ് വി പിയായ ആർ എസ് സുബ്രഹ്ണ്യൻ പറഞ്ഞു.