ഇന്ത്യയിലെ ആദ്യ എൽഇഡി ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ചെക്കും എയു സ്‌മോൾ ഫിനാൻസ് ബാങ്കും
ക്രെഡിറ്റ് മാനേജ്‌മന്റ് പ്ലാറ്റ്‌ഫോമായ ചെക്കും എയു സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ കോ-ബ്രാൻഡഡ് എൽഇഡി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ടാപ്പ്-ടു-പേ ഇടപാടുകൾ നടത്തുമ്പോൾ കാർഡിലെ എൽഇഡി ബൾബ് തെളിയുന്ന നൂതന സാങ്കേതികവിദ്യയാണ് ഇതിൻ്റെ പ്രധാന സവിശേഷത
മുംബൈ: ക്രെഡിറ്റ് മാനേജ്‌മന്റ് പ്ലാറ്റ്‌ഫോമായ ചെക്കും എയു സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ കോ-ബ്രാൻഡഡ് എൽഇഡി ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ടാപ്പ്-ടു-പേ ഇടപാടുകൾ നടത്തുമ്പോൾ കാർഡിലെ എൽഇഡി ബൾബ് തെളിയുന്ന നൂതന സാങ്കേതികവിദ്യയാണ് ഇതിൻ്റെ പ്രധാന സവിശേഷത. പിഒഎസ് ടെർമിനലിലെ എൻഎഫ്‌സി ഫീൽഡിൽ നിന്ന് ഊർജ്ജം സ്വീകരിക്കുന്നതിനാൽ ഈ കാർഡിന് പ്രത്യേകം ബാറ്ററിയുടെ ആവശ്യമില്ല. 2026 ഏപ്രിൽ 28 മുതൽ ചെക്ക് ആപ്പ് വഴി ഉപഭോക്താക്കൾക്ക് ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.
ആപ്പിൾ, ആമസോൺ, ഫ്ലിപ്‌കാർട്ട്, സൊമാറ്റോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലെ ചെലവുകൾക്ക് 12 ശതമാനം വരെ റിവാർഡ് പോയിന്റുകൾ ഈ കാർഡ് വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ റുപേ ശൃംഖല വഴി നടത്തുന്ന യുപിഐ ഇടപാടുകൾക്ക് 2.5 ശതമാനം റിവാർഡും ലഭിക്കും. ലഭിക്കുന്ന പോയിന്റുകൾ ചെക്ക് ആപ്പിലെ 'ചെക്ക് ട്രാവൽ' പ്ലാറ്റ്‌ഫോം വഴിയോ, ഗിഫ്റ്റ് കാർഡുകളായോ മറ്റ് ബിൽ പേയ്‌മെന്റുകൾക്കായോ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. വിസ, റുപേ വകഭേദങ്ങളിൽ കാർഡ് ലഭ്യമാണ്.
499 രൂപയാണ് കാർഡിൻ്റെ വാർഷിക വരിസംഖ്യയെങ്കിലും വർഷത്തിൽ 3 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുന്നവർക്ക് ഇത് തിരികെ ലഭിക്കും. എൽഇഡി പതിപ്പിന് അധികമായി 999 രൂപ ഈടാക്കുമെങ്കിലും 2026 മെയ് 31 വരെ അപേക്ഷിക്കുന്നവർക്ക് ഈ തുക ഒഴിവാക്കിയിട്ടുണ്ട്. സ്വാഗത ബോണസായി 695 രൂപ മൂല്യമുള്ള ഈസിഡൈനർ അംഗത്വവും ഉപഭോക്താക്കൾക്ക് ലഭിക്കും. ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ നിന്ന് കാർഡ് വിതരണ രംഗത്തേക്കുള്ള ചെക്കിൻ്റെ സുപ്രധാന ചുവടുവെപ്പാണിത്.