വ്യവസായ ലോകത്തിനും പ്രവാസികൾക്കും യുവജനതയ്ക്കും ഏറെ പ്രതീക്ഷ നൽകുന്ന ബജറ്റ് : എം.എ യൂസഫലി
ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി
Feb 2, 2026, 19:45 IST
ദുബായ്∙ ഇന്ത്യയുടെ മികച്ച വളർച്ചാ നിരക്കും ദീർഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി
നികുതി നിയമങ്ങൾ ലളിതമാക്കിയും, വലിയ നിക്ഷേപസാധ്യകൾക്ക് അവസരം തുറന്നും സുസ്ഥിരമായ വികസന അന്തരീക്ഷമാണ് വ്യക്തമാകുന്നത്. വ്യവസായ ലോകത്തിനും പ്രവാസികൾക്കും യുവജനതയ്ക്കും ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ പ്രഖ്യാപനങ്ങൾ. പ്രവാസി സമൂഹത്തിനും പ്രതീക്ഷ നൽകുന്നതാണ് ബജറ്റ്.