ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിക്കുന്ന ബജറ്റ്  ചര്‍ച്ചയും വിശകലനവും വെള്ളിയാഴ്ച
 
കൊച്ചി: കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ വിശകലനത്തിനായി ഇന്‍ഫോപാര്‍ക്ക് ജൂലായ് 26 വെള്ളിയാഴ്ച ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കും. രാജ്യത്തിന്‍റെ പുരോഗതിയ്ക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും അനുയോജ്യമായ നയങ്ങളും പരിപാടികളും ഇതിലൂടെ വിശകലനം ചെയ്യുകയാണ് ഉദ്ദേശ്യം.
 
https://meet.google.com/xab-vdpq-uza,എന്ന ലിങ്ക് വഴി സെഷനിൽ  പങ്കെടുക്കാം. ഓരോ സെഷനിലും സിഇഒ, സിഎഫ്ഒ തലത്തിലുള്ള മൂന്ന് വിദഗ്ധരായിരിക്കും പങ്കെടുക്കുന്നത്. 

എച് ആര്‍, സിഎ, ഐടി-ഐടിഅനുബന്ധ വ്യവസായങ്ങള്‍ തുടങ്ങിയവര്‍ക്ക് ഇതിൽ  പങ്കെടുക്കാം. വൈകീട്ട് മൂന്നു മണി മുതലാണ് ഓണ്‍ലൈന്‍ വിശകലനം.https://forms.office.com/r/WG2HunPrpu. എന്ന ലിങ്കിലൂടെ സൗജന്യമായി ചര്‍ച്ചയിൽ  പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം.

മുംബൈയിലെ ബിഎസ്ആര്‍ ആന്‍ഡ് കോ. എ എ പിയെന്ന സ്ഥാപനത്തിൽ  നിന്നുള്ള ആനന്ദ് ഭണ്ഡാരി, സവിത് വി ഗോപാ  എന്നിവര്‍ക്കൊപ്പം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റും ബിഎസ്ആര്‍ ആന്‍ഡ് കോ. എ എ പി പാര്‍ട്ണറുമായ പ്രദീപ് എ എന്നിവരാണ് വിശകലനത്തി  സംസാരിക്കുന്നത്.

ഐടി-ഐടി അനുബന്ധ കമ്പിനികള്‍, ഇലക്ട്രോമിക്, ഓട്ടോമൊബൈൽ , ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് പതിനാല് കൊല്ലത്തെ പരിചയമുള്ള വ്യക്തിയാണ് ആനന്ദ് ഭണ്ഡാരി. കൊച്ചി ഇന്‍ഡയറക്ട് ടാക്സിന്‍റെ ഡയറക്ടറാണ് സതീഷ് വി ഗോപാൽ . ഗ്ലോബൽ  ട്രാന്‍സ്ഫര്‍ പ്രൈസിംഗ് സര്‍വീസസിന്‍റെ പാര്‍ട്ണറായ പ്രദീപ് എ 20 വര്‍ഷമായി അക്കൗണ്ടിംഗ് രംഗത്തുണ്ട്.