32 കോടി രൂപയുടെ സമ്മാനങ്ങൾ നൽകി, ബോചെ ടീയുടെ സൗജന്യ കൂപ്പൺ പ്രമോഷണൽ പദ്ധതി കുറ്റകരമല്ല, : ലോകായുക്ത
ബോചെ ടീയുടെ സൗജന്യ കൂപ്പൺ പ്രമോഷണൽ പദ്ധതി ലോട്ടറീസ് (റെഗുലേഷൻ) ആക്ട്, പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ (ബാനിംഗ്) ആക്ട്, മറ്റ് ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി.
തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ കൂപ്പൺ പ്രമോഷണൽ പദ്ധതി ലോട്ടറീസ് (റെഗുലേഷൻ) ആക്ട്, പ്രൈസ് ചിറ്റ്‌സ് ആൻഡ് മണി സർക്കുലേഷൻ (ബാനിംഗ്) ആക്ട്, മറ്റ് ശിക്ഷാനിയമങ്ങൾ എന്നിവ പ്രകാരം കുറ്റകരമാണെന്ന ആരോപണം കേരള ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ് (Complaint No. 280/2025-D).
ഇതുവരെ 32 കോടി രൂപയുടെ സമ്മാനങ്ങൾ നൽകിയെന്നും, സമ്മാനകൂപ്പണുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് യാതൊരു തുകയും ഈടാക്കിയിട്ടില്ലെന്നും ലോകായുക്ത രേഖപ്പെടുത്തി. അതിനാൽ പദ്ധതി പ്രൈസ് ചിറ്റ് ആകില്ലെന്നും, സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങളുടെ വെളിച്ചത്തിൽ ആരോപിത കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
'വിപണിയിലെ പല സ്ഥാപനങ്ങളും സമാനമായ പ്രമോഷണൽ പദ്ധതികൾ നടത്തുമ്പോൾ ബോചെ ടീയെ മാത്രം ലക്ഷ്യമിട്ട് നടന്ന നീക്കങ്ങൾക്കുള്ള മറുപടിയാണ് ഈ ഉത്തരവ്. ജനവിശ്വാസം നേടിയ ഒരു സ്ഥാപനത്തെയും അതിന്റെ സാരഥിയെയും വ്യക്തിതാൽപര്യങ്ങളുടെ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നിയമത്തിന് മുന്നിൽ നിലനിൽക്കില്ലെന്ന് തെളിഞ്ഞിരിക്കുന്നു,' ബോചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ പ്രതികരിച്ചു.കമ്പനിക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് ശ്യാം പത്മൻ, അഡ്വ. എസ്. രഘുകുമാർ, അഡ്വ. ജ്വാല കെ.പി. എന്നിവർ ഹാജരായി.