ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക് 

കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറിങ്ങിന്റെ ഉദ്ഘാടനം ബോചെ നിര്‍വഹിച്ചു.
 

തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറിങ്ങിന്റെ ഉദ്ഘാടനം ബോചെ നിര്‍വഹിച്ചു. ചടങ്ങില്‍ ബോചെയുടെ മാതാവ് സിസിലി ദേവസ്സിക്കുട്ടി ദീപം തെളിയിച്ചു. സിനിമാതാരം മാളവിക സി. മേനോനും പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും മുഖ്യാതിഥികളായിരുന്നു. 

രാജലക്ഷ്മി റെനീഷ് (വൈസ് പ്രസിഡണ്ട്, പഞ്ചായത്ത്), നിഷ വേണു (വാര്‍ഡ് മെമ്പര്‍), എം.പി സലിം (ആള്‍ കേരള ഒഫ്താല്‍മിക് അസോസിയേഷന്‍ പ്രസിഡണ്ട്), സച്ചുലാല്‍ (ആള്‍ കേരള ഒഫ്താല്‍മിക് അസോസിയേഷന്‍ സെക്രട്ടറി), തോമസ് (ഹെഡ്, ബോചെ ആര്‍.എക്സ്  ഒഫ്താല്‍മിക് ലെന്‍സ് ), മോഹന്‍ദാസ് (ജി.എം, ബോചെ ആര്‍.എക്സ് ഒഫ്താല്‍മിക് ലെന്‍സ്), ഗോപാലകൃഷ്ണന്‍ (സി ഇ ഒ, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), അനില്‍ സി. പി. (ജി..എം, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), ബോസ് ചെമ്മണൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ബോചെ ലെന്‍സിന്റെ വിശാലമായ ഒഫ്താല്‍മിക് മാനുഫാക്ചറിങ് തൃശൂര്‍ ചിറ്റിശ്ശേരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിര്‍മ്മിത ബുദ്ധിയുടെയും ഡിജിറ്റല്‍ ഫ്രീഫോം ടെക്നോളജിയുടെയും സഹായത്തോടെ അമേരിക്കന്‍ ലെന്‍സ് കട്ടിങ് മെഷീന്‍, സ്വിസ് നിര്‍മ്മിത കോട്ടിങ് മെഷീന്‍ എന്നിങ്ങനെ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലെന്‍സുകളുടെ നിര്‍മ്മാണം. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ഇനിമുതല്‍ ബോചെ ലെന്‍സുകള്‍ ലഭ്യമാകുമെന്ന് ബോചെ അറിയിച്ചു.