ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഇനി പാലായിലും

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിർവ്വഹിച്ചു

 

കോട്ടയം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കോട്ടയം പാലായിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവിൽപ്പന നിഷ ജോസ് (സോഷ്യൽ വർക്കർ) നിർവ്വഹിച്ചു. മായ രാഹുൽ (ആക്റ്റിംഗ് ചെയർപേഴ്‌സൺ), വി.സി. ജോസഫ് (ജനറൽ സെക്രട്ടറി, KVVES, പാലാ), ലിബി എബ്രഹാം (ഗോൾഡ് അസോസിയേഷൻ, പാലാ), മാത്യു തറപ്പേൽ (പാലാ അർബൻ ബാങ്ക് ബോർഡ് ഡയറക്ടർ) സിനിമാതാരം വി.കെ. ശ്രീരാമൻ (പി.ആർ.ഒ. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്) എന്നിവർ ആശംസകളറിയിച്ചു. സാം സിബിൻ (മാനേജിങ് ഡയറക്ടർ, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്), സഞ്ജയ് ജോർജ് (സി. ഇ. ഒ), സ്വരാജ് (സി.എഫ്.ഒ) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പാലായിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായം ഉദ്ഘാടനവേളയിൽ വിതരണം ചെയ്തു.

ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേർക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകി. പർച്ചേയ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപർ സമ്മാനമായ കിയ സെൽടോസ് കാർ സ്വന്തമാക്കാം. HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഓരോ പവനും 1000 രൂപ കിഴിവ് നൽകുന്നു. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% വരെ

ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പർച്ചേയ്സുകൾക്കൊപ്പവും ഗോൾഡ് കോയിൻ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷൻ ഷോറൂമിൽ ലഭ്യമാണ്. സ്വർണവിലയിൽ നിന്നും സംരക്ഷണം നൽകിക്കൊണ്ട് അഡ്വാൻസ്
ബുക്കിംഗ് ഓഫർ. നിങ്ങളുടെ കൈവശമുള്ള ഏത് ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണാഭരണങ്ങളും ഏറ്റവും മികച്ച മാർക്കറ്റ് വിലയിൽ ഷോറൂമിൽ വിൽക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ എല്ലാ പർച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങൾ. പാലാ കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപമാണ് ഷോറൂം പ്രവർത്തിക്കുന്നത്.