ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

163 വർഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു

 

മംഗളൂരു: 163 വർഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം മംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. ഡി.കെ. ശിവകുമാർ (കർണാടക ഉപമുഖ്യമന്ത്രി) ഓൺലൈനായി ഷോറൂം ഉദ്ഘാടനം ചെയ്തു. സിനിമാതാരങ്ങളായ ഇമ്രാൻ ഹാഷ്മി, ഉപേന്ദ്ര റാവു എന്നിവർ മുഖ്യാതിഥികളായി. ബോചെ (812 കി.മീ റൺ യുനീക് വേൾഡ് റെക്കോർഡ് & ഗിന്നസ് റെക്കോർഡ് ജേതാവ്) ചടങ്ങിൽ സന്നിഹിതനായി. 

ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട (ലോകസഭാംഗം) സ്വർണാഭരണങ്ങളുടെ ആദ്യ വിൽപ്പനയും, ഡി. വേദവ്യാസ കമ്മത്ത് (കർണാടക നിയമസഭാംഗം) ആദ്യ ഡയമണ്ട് വിൽപ്പനയും നടത്തി. ഇവാൻ ഡിസൂസ (നിയമസഭാ കൗൺസിൽ അംഗം) നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാഗമായി മംഗളൂരുവിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ രോഗികൾക്ക് ബോചെ സാമ്പത്തിക സഹായം വിതരണം ചെയ്തു. മനോജ് കുമാർ( മുൻ മേയർ), പൂർണിമ (മുൻ ഡെപ്യൂട്ടി മേയർ), ജഗദീഷ് അധികാരി (മുൻ എം.എൽ.എ), മൊയ്തീൻ ബാവ (മുൻ എം.എൽ.എ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

  HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾ, ലോകോത്തര ഡയമണ്ട്, വെള്ളിയാഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് HUID മുദ്രയുള്ള 916 സ്വർണാഭരണങ്ങൾ ഹോൾസെയിൽ നിരക്കിൽ സ്വന്തമാക്കാം. അൺകട്ട്, പ്രഷ്യസ് ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 50% വരെ കിഴിവ്.  2 ലക്ഷം രൂപയ്ക്ക് മുകളിൽ അൺകട്ട്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണനാണയം സൗജന്യമായി നേടാം. അഡ്വാൻസ് ബുക്കിംഗ് വഴി പണിക്കൂലിയില്ലാതെ സ്വർണാഭരണങ്ങൾ വാങ്ങാനും സാധിക്കും. കൂടാതെ എല്ലാ പർച്ചേയ്സിനൊപ്പവും ഉറപ്പായ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരവും.