'10 മിനിറ്റ് ഡെലിവറി' വാഗ്ദാനം ഔദ്യോഗികമായി അവസാനിപ്പിച്ച് ബ്ലിങ്കിറ്റ്

 10 മിനിറ്റ് ഡെലിവറി' വാഗ്ദാനം ഔദ്യോഗികമായി അവസാനിപ്പിച്ച് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ്. ഡെലിവറി തൊഴിലാളികളുടെ ജോലി സമ്മർദവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയവും
 

 10 മിനിറ്റ് ഡെലിവറി' വാഗ്ദാനം ഔദ്യോഗികമായി അവസാനിപ്പിച്ച് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ്. ഡെലിവറി തൊഴിലാളികളുടെ ജോലി സമ്മർദവുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയവും ക്വിക്ക്-കൊമേഴ്‌സ് കമ്പനികളും തമ്മിൽ നടന്ന ചർച്ചകളെ തുടർന്നാണ് തീരുമാനം. കേന്ദ്രം മുന്നോട്ടുവച്ച ആവശ്യം കമ്പനി അംഗീകരിക്കുകയായിരുന്നു.

ബ്ലിങ്കിറ്റിന് പിന്നാലെ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളും സമാനമായ മാറ്റത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ബ്ലിങ്കിറ്റ് തങ്ങളുടെ ആപ്പിലെ ടാഗ്‌ലൈനുകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും '10 മിനിറ്റ്' എന്ന വാഗ്ദാനം നീക്കം ചെയ്തിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ സാധനങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തേക്കാൾ, നിത്യോപയോഗ സാധനങ്ങൾ മുതൽ ഇലക്ട്രോണിക്സ് വരെയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരിടത്ത് ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ പുതിയ നയം എന്നാണ് വിവരം.