ഭാരതി എയർടെൽ അമർനാഥ് യാത്രാ പാതയിൽ കവറേജ് ശക്തമാക്കി

അമർനാഥ് തീർത്ഥാടന പാതയിലുടനീളം തീർത്ഥാടകർക്കും സുരക്ഷാജീവനക്കാർക്കും പ്രാദേശിക അധികൃതർക്കും വേണ്ടി ഭാരതി എയർടെൽ മൊബൈൽ നെറ്റുവർക്ക് വിപുലമാക്കി.

 

തിരുവനന്തപുരം: അമർനാഥ് തീർത്ഥാടന പാതയിലുടനീളം തീർത്ഥാടകർക്കും സുരക്ഷാജീവനക്കാർക്കും പ്രാദേശിക അധികൃതർക്കും വേണ്ടി ഭാരതി എയർടെൽ മൊബൈൽ നെറ്റുവർക്ക് വിപുലമാക്കി. അമർനാഥ് ഗുഹാക്ഷേത്രം വരെയുള്ള പ്രധാന തീർത്ഥാടന പാതയിൽ  നേരത്തെ കവറേജ് ഉണ്ടായിരുന്ന ബാൽതാൽ കൂടാതെ ചന്ദൻവാരി, പിസു ടോപ്, ബേതാബ് താഴ് വര എന്നിവിടങ്ങളിൽ നെറ്റുവർക്ക് സ്ഥാപിച്ചു. ഇതോടെ പാതയിലുനീളം തടസ്സരഹിതമായ കണക്ടിവിറ്റി ഉറപ്പാക്കി.

യാത്രയ്ക്കുവേണ്ട കമ്മ്യൂണിക്കേഷൻ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ അധികൃതരുമായും പ്രാദേശികഭരണകൂടവുമായും സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്. ശക്തിപ്പെടുത്തിയ കവേറജ് മികച്ച വോയ്‌സ്, ഡാറ്റ കണക്ടിവിറ്റി നൽകുകയും അടിയന്തര ഘട്ടങ്ങളിലെ ആശയവിനിമയങ്ങളെ പിന്തുണയ്ക്കുകയും ലക്ഷക്കണക്കിന് തീർത്ഥാടർക്ക് ഡിജിറ്റൽ അക്‌സസ് നൽകുകയും ചെയ്യും.