പത്ത് വർഷത്തിൽ കൂടുതലായി ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നില്ലേ? പണം പിൻവലിക്കണോ? ആർ ബി ഐ നിങ്ങളെ സഹായിക്കും!

നമ്മളിൽ പലർക്കും ഒന്നിൽ കൂടുതൽ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടാകും. പല പല ആവശ്യങ്ങൾക്കായി തുടങ്ങിയതാകും പല അക്കൗണ്ടുകളും. ചിലത് അപ്പോഴത്തെ ആവശ്യം കഴിഞ്ഞാൽ പിന്നെ ഉപയോഗം ഉണ്ടാകില്ല. അങ്ങനെ ഉള്ള അക്കൗണ്ടുകളിൽ പണം ഉണ്ടെന്ന കാര്യം ചിലപ്പോൾ മറന്ന് പോകും. 10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമായ അക്കൗണ്ടുകളിൽ ഉള്ള പണം ഉപഭോക്താക്കൾക്ക് വീണ്ടെടുക്കുന്നതിന് നിർദേശവുമായി ആർ ബി ഐ.

10 വർഷത്തിൽ കൂടുതലായി പ്രവർത്തനരഹിതമായ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഇപ്പോൾ പിൻവലിക്കാവുന്നതാണ്. ആ ഫണ്ട് ആർ ബി ഐയുടെ നിക്ഷേപക വിദ്യാഭ്യാസ ബോധവൽക്കരണ (DEA) ഫണ്ടിൽ ആയിരിക്കാം നിലവിൽ കിടക്കുന്നത്. എന്നാൽ ആ പണം ഇപ്പോൾ ക്ലെയിം ചെയ്യാവുന്നതാണ്. അതിനായി താഴെ പറയുന്ന സ്റ്റെപ്പുകൾ ഫോള്ളോ ചെയ്യാം.

ആദ്യം ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ പരിശോധിക്കുക: https://udgam.rbi.org.in \ അതിനായി ഈ വെബ്സൈറ്റ് സന്ദർശിക്കുക.അല്ലെങ്കിൽ ബാങ്കിൻറെ ഏതെങ്കിലും ശാഖ സന്ദർശിക്കുക. ശേഷം കെ വൈ സി സമർപ്പിക്കുക (ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, അല്ലെങ്കിൽ ഡ്രൈവിങ്ങ് ലൈസൻസ്) എന്നീ രേഖകൾ ഉപയോഗിക്കാവുന്നതാണ്. കെ വൈ സി അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ പണം, പലിശ ഉണ്ടെങ്കിൽ അതും സഹിതം കൈപ്പറ്റാൻ കഴിയും