‘ദ ബ്യൂട്ടി സെയിലി'ൻ്റെ നാലാം പതിപ്പുമായി ആമസോൺ
കൊച്ചി: ആമസോണിൻ്റെ ‘ദ ബ്യൂട്ടി സെയിൽ' നാലാം പതിപ്പ് ജൂലൈ 25 മുതൽ 29 വരെ നടക്കും. ലോറിയൽ പാരീസ് അവതരിപ്പിക്കുന്ന ‘ബ്യൂട്ടി സെയിലി’ൽ ആമസോണിൻ്റെ ഫാസ്റ്റ് ഡെലിവറി, മികച്ച ബ്രാൻഡുകൾ, ട്രെൻഡിംഗ് സ്കിൻകെയർ, പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകൾ, മറ്റെവിടെയും ലഭിക്കാത്ത ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഏറ്റവും മികച്ച വിലയിൽ ലഭിക്കും.

ലോറിയൽ, ലോവെ, മെയ്ബെലിൻ, ലാക്മേ, ഷുഗര്‍ കോസ്മെറ്റിക്, റോം&എന്‍ഡി, ജാഗ്വോര്‍, ഫോറസ്റ്റ് എസൻഷ്യൽസ്, ഡീസല്‍, ഡോക്ടര്‍ സേഠ്, നിവ്യ, മിനിമലിസ്റ്റ് എന്നിവയുൾപ്പെടെ 250-ലധികം പ്രമുഖ ബ്യൂട്ടി ബ്രാൻഡുകളിൽ ഡീലുകളുണ്ടാകും. പ്രമുഖ ബ്യൂട്ടി ബ്രാൻഡുകൾക്ക് 60% വരെ കിഴിവ്, ആഡംബര ബ്യൂട്ടി ബ്രാൻഡ് പർച്ചേസിനും സൗജന്യ സമ്മാനങ്ങൾ നേടാൻ അവസരം, രണ്ടോ അതിലധികമോ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 20% വരെ കിഴിവ്, പ്രൈം അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് കൂപ്പണുകൾക്കൊപ്പം 10% വരെ അധിക കിഴിവ് എന്നിവ ഉൾപ്പെടെ 8,000-ത്തിലധികം ഡീലുകൾ ലഭ്യമാണ്.