ക്രിസ്റ്റൽ ക്രോപ്പ് പ്രൊട്ടക്ഷന്റെ ബ്രാൻഡ് അംബാസഡറായി അക്ഷയ് കുമാർ

അക്ഷയ് കുമാർ ക്രിസ്റ്റൽ ക്രോപ്പ് പ്രൊട്ടക്ഷന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായി. ഇതോടൊപ്പം “ദേശ് കാ കിസാൻ, ദേശ് കാ അസ്ലി ഹീറോ” എന്ന ദേശീയ ക്യാമ്പെയ്ൻ കമ്പനി ആരംഭിച്ചു

 

കൊച്ചി: അക്ഷയ് കുമാർ ക്രിസ്റ്റൽ ക്രോപ്പ് പ്രൊട്ടക്ഷന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായി. ഇതോടൊപ്പം “ദേശ് കാ കിസാൻ, ദേശ് കാ അസ്ലി ഹീറോ” എന്ന ദേശീയ ക്യാമ്പെയ്ൻ കമ്പനി ആരംഭിച്ചു. ഇന്ത്യൻ കർഷകരുടെ സംഭാവനകളും രാജ്യനിർമ്മാണത്തിലെ അവരുടെ പങ്കും പ്രമേയമാക്കിയുള്ളതാണ് ഈ ക്യാമ്പെയ്ൻ. 

കർഷകരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ആധുനിക കാർഷിക പരിഹാരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് കമ്പനിയുടെ ലക്ഷ്യം. കുമാറിന്റെ മൂല്യങ്ങൾ കമ്പനിയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്നതാണെന്ന് അധികൃതർ അറിയിച്ചു. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, തറതല പ്രവർത്തനങ്ങൾ എന്നിവയിലൂടെ ക്യാമ്പെയ്ൻ നടപ്പിലാക്കും.