എയർടെല്ലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും സൗജന്യ അന്താരാഷ്ട്ര റോമിങ്
ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാവായ ഭാരതി എയർടെൽ കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 2026 ഒക്ടോബർ 8 മുതൽ ഈ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താവിന് ഒരു വർഷം ഒരു അന്താരാഷ്ട്ര ട്രിപ്പിൽ സൗജന്യ റോമിങ്ങ് ലഭിക്കും. നിലവിലെ ആനുകൂല്യങ്ങളെ കൂടാതെയാണ്.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻസ് സേവന ദാതാവായ ഭാരതി എയർടെൽ കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 2026 ഒക്ടോബർ 8 മുതൽ ഈ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ഉപഭോക്താവിന് ഒരു വർഷം ഒരു അന്താരാഷ്ട്ര ട്രിപ്പിൽ സൗജന്യ റോമിങ്ങ് ലഭിക്കും. നിലവിലെ ആനുകൂല്യങ്ങളെ കൂടാതെയാണ്.
ഈ കോംപ്ലിമെന്ററി അന്താരാഷ്ട്ര റോമിങ് പാക്കിൽ അഞ്ച് ദിവസത്തേക്ക് 5ജിബി ഡാറ്റ, 60 മിനുട്ട് സമയത്തെ കോളുകൾ, 25 ഔട്ട്‌ഗോയിങ് എസ്എംഎസുകൾ, സൗജന്യ ഇൻകമിങ് എസ്എംഎസുകൾ എന്നിവ ലഭിക്കും. ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ ഈ 5-ദിവസത്തെ പാക്ക് ആക്ടിവേറ്റ് ചെയ്യാം. ഇതിലൂടെ, വിദേശത്ത് യാത്ര ചെയ്യുമ്പോൾ കണക്ടഡ് ആയിരിക്കാം. എയർടെൽ പോസ്റ്റ്‌പെയ്ഡ് കുടുംബ പ്ലാനുകൾ ഉള്ള ഉപഭോക്താക്കൾക്ക്, ഈ പ്ലാനിന്റെ ഭാഗമായിട്ടുള്ള എല്ലാ കുടുംബാംഗങ്ങൾക്കും സൗജന്യ അന്താരാഷ്ട്ര റോമിങ് സൗകര്യം ലഭ്യമാണ്.
എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ ഫാസ്റ്റ് ലൈൻ സാങ്കേതികവിദ്യ, അൺലിമിറ്റഡ് ഡാറ്റ, സ്പാമിൽനിന്നും തട്ടിപ്പ് ലിങ്കുകളിൽനിന്നും നെറ്റുവർക്ക്-തലത്തിലുള്ള സംരക്ഷണം തുടങ്ങിയ മികവുറ്റ സേവനങ്ങളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് സൗജന്യ അന്താരാഷ്ട്ര റോമിങ് സൗകര്യം. ഉപഭോക്താക്കൾക്ക് വിനോദ സബ്‌സ്‌ക്രിപ്ഷനുകൾ ആസ്വദിക്കാനും കൂടാതെ എയർടെൽ പോസ്റ്റ്‌പെയ്ഡ് അഡ്വാന്റേജ് ക്ലബ്ബിലൂടെ കോമഡി ഷോകൾ, മൂവി പ്രീമിയറുകൾ, കൺസേർട്ടുകൾ തുടങ്ങിയവയിലേക്കുള്ള എക്‌സ്‌ക്ലൂസീവ് പ്രവേശനം ലഭിക്കുകയും ചെയ്യും.
'ഞങ്ങൾക്ക് പോസ്റ്റ്‌പെയ്ഡ് എന്നാൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമികച്ച സൗകര്യങ്ങൾ നൽകുകയെന്നതാണ്. രാജ്യത്തെ ഏറ്റവും മികച്ച നെറ്റുവർക്ക് എക്‌സ്പീരിയൻസ് ഞങ്ങളുടേതാണ്. അതിൽ ഞങ്ങളുടെ പോസ്റ്റ്‌പെയ്ഡ് കസ്റ്റമേഴ്‌സിന് 5ജിയിൽ ഫാസ്റ്റ് ലൈൻ സാങ്കേതികവിദ്യയും സ്പാം, തട്ടിപ്പുകൾ എന്നിവയിൽനുള്ള സ്ഥിരമായ സംരക്ഷണവും ഞങ്ങൾ നൽകുന്നു. അതുകൂടാതെ, ഉപഭോക്താക്കൾക്ക് തങ്ങളുടെ ദൈനംദിന ജീവിതം സമ്പുഷ്ടമാക്കുന്നതിനുള്ള വിനോദ പരിപാടികളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം നൽകി ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകുന്നു; കൂടാതെ അവർക്ക് ഇപ്പോൾ സൗജന്യ അന്താരാഷ്ട്ര റോമിങ്ങും ലഭിക്കുന്നു. ഉപഭോക്താക്കൾക്കായി സ്ഥിരമായി മികവ് ഉയർത്താനും എയർടെൽ പോസ്റ്റ്‌പെയ്ഡ് തിരഞ്ഞെടുക്കാനുമുള്ള കൂടുതൽ കാരണങ്ങൾ അവർക്ക് നൽകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,' ഭാരതി എയർടെല്ലിന്റെ മാർക്കറ്റിങ് ഓപ്പറേഷൻസ് ഡയറക്ടർ അമിത് ത്രിപാഠി പറഞ്ഞു.
എങ്ങനെ ഉപഭോക്താക്കൾക്ക് പുതിയ പ്ലാനുകൾ ലഭിക്കും
എയർ പോസ്റ്റ്‌പെയ്ഡ് എടുക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ 2026 ഒക്ടോബർ 8 മുതൽ ലഭിക്കും. നിലവിലെ എയർടെൽ ഉപഭോക്താക്കൾക്ക് (പഴയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾക്കും അല്ലെങ്കിൽ പ്രീപെയ്ഡ് പ്ലാനുകൾക്കും) എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ സമീപത്തെ എയർടെൽ സ്റ്റോർ സന്ദർശിച്ച് അപ്‌ഗ്രേഡ് ചെയ്യാം. നിലവിൽ എയർടെൽ ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് എയർടെൽ ആപ്പിലൂടെ അല്ലെങ്കിൽ എയർടെൽ സ്റ്റോർ സന്ദർശിച്ച് എയർടെൽ പോസ്റ്റ്‌പെയ്ഡിലേക്ക് മാറാവുന്നതാണ്.