ഈ സൗഹൃദ ദിനത്തിൽ എയർടെൽ കാലാതീതമായൊരു പാരമ്പര്യത്തെ തിരികെയെത്തിക്കുന്നു, ഒരു ആധുനിക ട്വിസ്‌റ്റോടെ

ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 2-ന് സൗഹൃദ ദിനം ആഘോഷിക്കാൻ എയർടെൽ ഒരു പുതുവഴി അവതരിപ്പിക്കുന്നു. എയർടെൽ ആപ്പിലൂടെ ഉപയോക്താക്കൽക്ക് സുഹൃത്തിന്റെ എയർടെൽ പ്രീപെയ്ഡ് നമ്പർ റീച്ചാർജ് ചെയ്യുകയും

 

 തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ഓഗസ്റ്റ് 2-ന് സൗഹൃദ ദിനം ആഘോഷിക്കാൻ എയർടെൽ ഒരു പുതുവഴി അവതരിപ്പിക്കുന്നു. എയർടെൽ ആപ്പിലൂടെ ഉപയോക്താക്കൽക്ക് സുഹൃത്തിന്റെ എയർടെൽ പ്രീപെയ്ഡ് നമ്പർ റീച്ചാർജ് ചെയ്യുകയും ദൈനംദിന ഇടപെടലിലൊരു ചിന്താപൂർവമായ സ്പർശം നൽകാനായി ആ നമ്പരിനെ ഡിജിറ്റൽ ഫ്രണ്ട്ഷിപ് ബാൻഡിലൂടെ ജോടിയാക്കാം. ഈ ഓഫർ ഓഗസ്റ്റ് 2 വരെ മാത്രം.

 ഉപയോക്താവ് സുഹൃത്തിന്റെ എയർടെൽ പ്രീപെയ്ഡ് നമ്പർ നൽകിയശേഷം പ്രീപെയ്ഡ് റീച്ചാർജ് തിരഞ്ഞെടുത്ത്, അത് പൂർത്തിയാക്കുന്നതിലൂടെ ഈ അനുഭവം ആരംഭിക്കുന്നു. വ്യത്യസ്തതരം സൗഹൃദങ്ങൾക്കായി രൂപകൽപന ചെയ്ത ഡിജിറ്റൽ ഫ്രണ്ട്ഷിപ് ബാൻഡുകളുടെ നിരയിൽനിന്നും അവർക്ക് ബാൻഡ് തിരഞ്ഞെടുക്കാം. Gym Buddy, Meme Dealer, Gedi Partner, Foodie Friend, Gossip Spiller, Free Therapist തുടങ്ങിയവ ബാൻഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

 ബാൻഡ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ, ആ ഫ്രണ്ട്ഷിപ് ബാൻഡിനെ ഉടൻ തന്നെ സൗഹൃദ ദിന സന്ദേശത്തിനൊപ്പം വാട്‌സ്ആപ്പ് അല്ലെങ്കിൽ എസ്എംഎസ് വഴി പങ്കുവയ്ക്കുന്നു. ഈ ബാൻഡ് ലഭിക്കുന്നവർക്ക് മറ്റാർക്കെങ്കിലും കാമ്പെയ്ൻ പേജിലൂടെ ഫ്രണ്ട്ഷിപ് ബാൻഡ് സമ്മാനിച്ചു കൊണ്ട് ഈ ശൃംഖല തുടരാം.

 ഈ സംരംഭത്തിലൂടെ, ഫ്രണ്ട്ഷിപ് ബാൻഡുകൾ കൈമാറുന്ന പരമ്പരാഗത രീതിയെ ഇന്നത്തെ ഡിജിറ്റൽ ലോകത്തിനായി പുനർരൂപകൽപന ചെയ്യുന്നു. പ്രീപെയ്ഡ് റീച്ചാർജിനെ ചിന്താപൂർവമായ സന്ദേശവുമായി സംയോജിപ്പിക്കുന്നതിലൂടെ സൗഹൃദങ്ങളെ ആഘോഷിക്കാൻ ലളിതവും എന്നാൽ അർത്ഥവത്തായതുമായ മാർഗം കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നു. ഈ കാമ്പെയ്ൻ പതിവുള്ളൊരു റീച്ചാർജിനെ പങ്കുവയ്ക്കാവുന്ന അനുഭവമായി രൂപാന്തരപ്പെടുത്തുകയും സുഹൃത്തുക്കളുമായി എളുപ്പത്തിൽ കണക്ട് ചെയ്യുന്ന തരത്തിൽ ആക്കുകയും കൂടാതെ ഈ സന്ദർഭത്തെ ഓർമ്മയിലെന്നും തങ്ങിനിൽക്കുന്നതരത്തിൽ ആഘോഷിക്കുവാൻ സാധിക്കുന്നത് ആക്കുകയും ചെയ്യുന്നു