മടങ്ങിവരവ് ഇനി എളുപ്പം! എയർ ഇന്ത്യ എക്സ്‍പ്രസ് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
പ്രവാസികൾക്ക് ആശ്വാസമായി മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.
Apr 1, 2026, 19:37 IST
മസ്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി മസ്കറ്റിൽ നിന്ന് തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്‍പ്രസ് പുനരാരംഭിക്കുന്നു. ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ 30 വരെയുള്ള പുതിയ ഷെഡ്യൂളാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 11:25ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലർച്ചെ 4:55ന് തിരുവനന്തപുരത്തെത്തും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 8:10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 1:20ന് കണ്ണൂരിലെത്തും. മുംബൈ, ദില്ലി സെക്ടറുകളിലേക്കുള്ള സർവീസുകൾ നിലവിലുള്ളതുപോലെ തുടരും. അതേസമയം കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള സർവീസുകൾ പുതിയ ഷെഡ്യൂളിലില്ല.