ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് മീഷോ

11 ദിവസത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിരക്കേറിയ ജോലി ഭാരത്തിനിടയില്‍ ജീവനക്കാരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
 

തിരക്കേറിയ ഉത്സവ വില്‍പ്പനയ്ക്ക് ശേഷം ജീവനക്കാര്‍ക്ക് നീണ്ട അവധി പ്രഖ്യാപിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ മീഷോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 11 ദിവസത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്. തിരക്കേറിയ ജോലി ഭാരത്തിനിടയില്‍ ജീവനക്കാരുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 1 വരെയാണ് അവധി നല്‍കിയിരിക്കുന്നത്. ഉത്സവ സീസണുകള്‍ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം തവണയാണ് ജീവനക്കാര്‍ക്ക് മീഷോ അവധി നല്‍കുന്നത്.

ജീവനക്കാരുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിലൂടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അവധി അനുവദിച്ചാല്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാം. ഇതിനോടകം ജീവനക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ മീഷോ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി മാസം മുതലാണ് ജീവനക്കാര്‍ക്ക് എവിടെ നിന്നും ജോലി ചെയ്യാനുള്ള അവസരം ഒരുക്കിയത്. കൂടാതെ, ത്രൈമാസ ഉച്ചകോടികള്‍ നടത്തുകയും വാര്‍ഷിക പ്രോഗ്രാമുകള്‍ ഗോവ പോലുള്ള സ്ഥലങ്ങളിലുമാണ് മീഷോ സംഘടിപ്പിക്കുന്നത്.