പതിനായിരം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിള്‍

പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തും. ഇതു വഴി ജീവനക്കാരെ റാങ്ക് ചെയ്യും.
 
ട്വിറ്റര്‍, മെറ്റ, ആമസോണ്‍ എന്നിവയ്ക്ക് പിന്നാലെ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫ ബെറ്റും പതിനായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി സൂചന.
പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം കമ്പനി വിലയിരുത്തും. ഇതു വഴി ജീവനക്കാരെ റാങ്ക് ചെയ്യും. 2023 ന്റെ തുടക്കത്തോടെ മോശമെന്ന് തോന്നുന്നവരെ പിരിച്ചുവിടും.
കഴിഞ്ഞ ദിവസം മെറ്റ ഏകദേശം 11000 ജീവനക്കാരെ പിരിച്ചുവിട്ടു.