ടാറ്റ മോട്ടോഴ്സിന് കെഎസ്ആർടിസിയുടെ ഓർഡറുകൾ ലഭിച്ചു
വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സംസ്ഥാന ഗതാഗത വകുപ്പുകളുടെ (എസ്ടിയു) നിന്ന് 5,000-ത്തിലധികം ബസുകളുടെയും ബസ് ഷാസികളുടെയും ഓർഡറുകൾ ലഭിച്ചു
കൊച്ചി : വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സിന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സംസ്ഥാന ഗതാഗത വകുപ്പുകളുടെ (എസ്ടിയു) നിന്ന് 5,000-ത്തിലധികം ബസുകളുടെയും ബസ് ഷാസികളുടെയും ഓർഡറുകൾ ലഭിച്ചു.അതാത് എസ്ടിയുകളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഘട്ടം ഘട്ടമായി ബസുകൾ നൽകുന്നത് ഷെഡ്യൂൾ ചെയ്തു. സർക്കാരിന്റെ ഇ-ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ടെൻഡർ ലഭിച്ചത്.
ഇന്റർസിറ്റി, ദീർഘദൂരം, ഇൻട്രാസിറ്റി ഗതാഗതത്തിനായി ടാറ്റ മാഗ്‌ന, ടാറ്റ സിറ്റിറൈഡ്, ടാറ്റ സ്റ്റാർബസ്, ടാറ്റ സ്റ്റാർബസ് പ്രൈം, ടാറ്റ എൽപിഒ 1618, എൽപിഒ 1622, എൽപിഒ 1822 തുടങ്ങിയ ശ്രേണിയിലാണ് ഓർഡറുകൾ ലഭിച്ചത്. വ്യത്യസ്ത ഡ്യൂട്ടി
സൈക്കിളുകളിൽ വിശ്വസനീയമായ പ്രകടനം, യാത്രക്കാരുടെ സുഖസൗകര്യങ്ങൾ, കാര്യക്ഷമമായ പ്രവർത്തന നേട്ടം(സാമ്പത്തിക) എന്നിവ നൽകുന്നതിനാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഒന്നിലധികം പവർട്രെയിനുകളിലായി 9 സീറ്റർ മുതൽ 55 സീറ്റർ വരെയുള്ള വാണിജ്യപാസഞ്ചർ വാഹന ഉൽപ്പന്ന നിര രാജ്യവ്യാപകമായി പൊതു ഗതാഗത ആവശ്യകതകളെ പിന്തുണയ്ക്കുന്നു. പരിപാലന പിന്തുണ, ഉറപ്പായ ടേൺഅറൗണ്ട് സമയം, യഥാർത്ഥ സ്പെയർ പാർട്‌സ് ലഭ്യത, ബ്രേക്ക്ഡൗൺ സഹായം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര വാഹന ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് പ്രോഗ്രാമായ സമ്പൂർണ സേവാ 2.0 ഇതിന് അനുബന്ധമായുള്ളതാണ്.
കേരളത്തിനു പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്,വടക്കുപടിഞ്ഞാറൻ കർണാടക, തെലങ്കാന, ബീഹാർ, രാജസ്ഥാൻ, ഹരിയാന,ചണ്ഡീഗഡ് എന്നിവിടങ്ങളിലെ സംസ്ഥാന ഗതാഗത വകുപ്പുകളിൽ നിന്നാണ് മറ്റ്് ഓർഡറുകൾ ലഭിച്ചത്. ''ഒന്നിലധികം സംസ്ഥാന ഗതാഗത സ്ഥാപനങ്ങളിൽ നിന്നുണ്ടായ ഈ അംഗീകാരം ടാറ്റ മോട്ടോഴ്സിന്റെ ഗതാഗത പരിഹാരങ്ങളിൽ അർപ്പിക്കുന്ന ആഴത്തിലുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡിന്റെ കൊമേഴ്സ്യൽ പാസഞ്ചർ വെഹിക്കിൾ ബിസിനസ് വൈസ് പ്രസിഡന്റും മേധാവിയുമായ ആനന്ദ് എസ് പറഞ്ഞു.