ഗോട്ട് ക്യാപെയ്‌നുമായി സ്‌കോഡ

:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും  സമന്വയിപ്പിച്ച്, എൻജിനീയറിംഗ് മികവിൽ  രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെർഫോർമൻസ് മികവിനെ ഉയർത്തിക്കാണിച്ച് ഗോട്ട്- ഗ്രേറ്റസ്റ്റ് ഓൺ എ ട്രാക്ക് എന്ന പുതിയ ബ്രാൻഡ് ക്യാപെയ്‌നുമായി സ്‌കോഡ

 

തിരുവനന്തപുരം:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും  സമന്വയിപ്പിച്ച്, എൻജിനീയറിംഗ് മികവിൽ  രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെർഫോർമൻസ് മികവിനെ ഉയർത്തിക്കാണിച്ച് ഗോട്ട്- ഗ്രേറ്റസ്റ്റ് ഓൺ എ ട്രാക്ക് എന്ന പുതിയ ബ്രാൻഡ് ക്യാപെയ്‌നുമായി സ്‌കോഡ. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്നതിനെ ഗ്രേറ്റസ്റ്റ് ഓൺ എ ട്രാക്ക് എന്ന് പുനർനിർവചിച്ചു കൊണ്ടാണ് സ്‌കോഡ ഇന്ത്യൻ റോഡുകൾക്ക് വേണ്ടി  പ്രത്യേകം നിർമ്മിച്ച സ്വന്തം വാഹനങ്ങളുടെ പെർഫോർമൻസ് അധിഷ്ഠിത നേട്ടങ്ങളെ വാഹനപ്രേമികളുടെ മുന്നിൽവയ്ക്കുന്നത്.

പെർഫോർമൻസിന്റെ ഓരോ കോണിലും കൃത്യത, നിയന്ത്രണം, ഡൈനാമിസം എന്നിവ നൽകുന്ന തരത്തിലാണ് ഒാരോ സ്‌കോഡയും നിർമ്മിച്ചിരിക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായ ആശിഷ് ഗുപ്ത പറഞ്ഞു. ഗ്രേറ്റസ്റ്റ് ഓൺ എ ട്രാക്ക് എന്നാൽ സ്‌കോഡ ഓൺ എ ട്രാക്ക് എന്നാണ് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹനനിരയുടെ ഡൈനാമിക് ശേഷികളും സുരക്ഷയും പുതിയ കാപെയ്‌നിന്റെ ഹൈലൈറ്റുകളാണ്.അടുത്തിടെ സ്‌കോഡയുടെ വാഹന നിര പുതിയൊരു റെക്കോർഡ് കുറിച്ചിരുന്നു. ഒരു സർക്യൂട്ടിൽ മൾട്ടി-കാർ റിലേയിൽ ഒരു വാഹന നിർമ്മാതാവിന്റെ വാഹനങ്ങളുടെ ഏറ്റവും വേഗമേറിയ പ്രകടനം സ്‌കോഡ കാഴ്ച്ചവച്ചു. കോയമ്പത്തൂർ ഓട്ടോമോട്ടീവ് സ്‌പോർട്‌സ് ആൻഡ് ടെക്‌നിക്കൽ ട്രെയിനിങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റേയും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റേയും മേൽനോട്ടത്തിലാണ് ഗോട്ട് ക്യാപെയ്‌നിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള റെക്കോർഡ് കുറിച്ചത്. ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോർഡ് സ്‌കോഡയ്ക്ക് ലഭിച്ചു. ഇന്ത്യയിൽ സ്‌കോഡ വിപണിയിൽ എത്തിച്ചിട്ടുള്ള കൈലാഖ് 1.0 എടി, കുഷാഖ് 1.5 ഡിഎസ്ജി, സ്ലാവിയ 1.5 ഡിഎസ്ജി, ഒക്ടേവിയ ആർഎസ്, കോഡിയാക് സെലക്ഷൻ എൽ&കെ എന്നിവയാണ് റെക്കോർഡ് കുറിച്ച വാഹനനിരയിൽ ഉണ്ടായിരുന്നത്.