സിമ്പിൾ വേവ് പുതിയ സ്‌കൂട്ടറുകൾ പുറത്തിറക്കി

ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയായ സിമ്പിൾ എനർജിയുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിൾ വേവ് പുറത്തിറക്കി. ഇന്ത്യൻ കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സിമ്പിൾ വേവ് എസ്,

 

കൊച്ചി: ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയായ സിമ്പിൾ എനർജിയുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്‌കൂട്ടറായ സിമ്പിൾ വേവ് പുറത്തിറക്കി. ഇന്ത്യൻ കുടുംബങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സിമ്പിൾ വേവ് എസ്, സിമ്പിൾ വേവ്, സിമ്പിൾ വേവ് + എന്നീ നിരകളിലെ ആറ് മോഡലുകളാണ് കമ്പനി വിപണിയിലെത്തിച്ചത്.

വ്യത്യസ്ത ബാറ്ററി ശേഷികൾ, ഡിസ്പ്ലേ സാങ്കേതികവിദ്യകൾ, കണക്റ്റഡ് സവിശേഷതകൾ എന്നിവയുള്ള സ്‌കൂട്ടറുകളിൽനിന്നും ഉപഭോക്താക്കൾക്ക് അവരുടെ യാത്രാ ആവശ്യകതകൾക്ക് അനുസരിച്ച് ഇഷ്ടവാഹനം  തിരഞ്ഞെടുക്കാം.

5 കെഡബ്ല്യൂഎച്ച് ബാറ്ററി പായ്ക്ക് നൽകുന്ന സിമ്പിൾ വേവ് + ആണ് ഈ ശ്രേണിയിൽ മുന്നിൽ നിൽക്കുന്നത്. 243 കിലോമീറ്റർ ഐഡിസി റേഞ്ചും മണിക്കൂറിൽ 90 കിലോമീറ്റർ പരമാവധി വേഗതയും നൽകുന്ന ഈ സ്‌കൂട്ടറിൽ 6.4 കെ ഡബ്ല്യൂ പിഎംഎസ്എം മോട്ടോർ സജ്ജീകരിച്ചിരിക്കുന്നു. 179 എൻ എം വീൽ ടോർക്ക് ഉത്പാദിപ്പിക്കുന്നു ഇത് . 3.7 കെഡബ്ല്യൂഎച്ച്, 2.7 കെഡബ്ല്യൂഎച്ച്, 2.2 കെഡബ്ല്യൂഎച്ച് ബാറ്ററി കോൺഫിഗറേഷനുകളും ഈ നിരയിൽ ലഭ്യമാണ്. ഇവ യഥാക്രമം 171 കിലോമീറ്റർ, 110 കിലോമീറ്റർ (ഐഡിസി ) വരെയുള്ള റേഞ്ചുകൾ നൽകുന്നു. എല്ലാ വേരിയന്റുകളിലും റൈഡ്, ഇക്കോ, ഇക്കോ എക്‌സ് എന്നിവയുൾപ്പെടെ ഒന്നിലധികം റൈഡിംഗ് മോഡുകൾ ഉണ്ട്. അതേസമയം ഉയർന്ന വേരിയന്റുകളിൽ മെച്ചപ്പെട്ട പ്രകടനത്തിനായി സ്പോർട് മോഡും ലഭിക്കുന്നു.

ഇന്ത്യൻ കുടുംബങ്ങൾ സ്‌കൂട്ടറുകൾ ദിവസവും ഉപയോഗിക്കുന്ന രീതിക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന സിമ്പിൾ വേവ് പ്രായോഗികത, സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ എന്നിവ നൽകുന്നു.

243 കിലോമീറ്റർ വരെ ഐഡിസി റേഞ്ചുള്ള സിമ്പിൾ വേവ് സ്‌കൂട്ടറുകൾ 70 ലിറ്റർ വരെ സ്റ്റോറേജ് സ്പേസ് നൽകുന്നു. ഇതിൽ 4 ലിറ്റർ ശേഷിയുള്ള ഓക്സിലറി സ്റ്റോറേജ് കമ്പാർട്ട്മെന്റായ പിൽ, 63 ലിറ്റർ വരെ ശേഷിയുള്ള അണ്ടർ-സീറ്റ് കമ്പാർട്ട്മെന്റ്, 3 ലിറ്റർ ഗ്ലൗ ബോക്സ് എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ കുടുംബങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണിത്.

വില 1,09,999 രൂപ (എക്‌സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു.