നിസാൻ മോട്ടോർ ഇന്ത്യയുടെ എസി ചെക്കപ്പ് ക്യാമ്പ്

വേനൽക്കാലത്ത് വാഹനങ്ങൾ സജ്ജമാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി എസി ചെക്കപ്പ് ക്യാമ്പ് ജൂൺ 15 വരെ.

 

കൊച്ചി:വേനൽക്കാലത്ത് വാഹനങ്ങൾ സജ്ജമാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യവ്യാപകമായി എസി ചെക്കപ്പ് ക്യാമ്പ് ജൂൺ 15 വരെ.  ഇന്ത്യയിലുടനീളമുള്ള നിസാന്റെ 125 അംഗീകൃത സർവീസ് കേന്ദ്രങ്ങളിൽ ലഭ്യമാകും.
ക്യാമ്പിന്റെ ഭാഗമായി, നിസാന്റെ വിദഗ്ധരായ സർവീസ് പ്രൊഫഷണലുകൾ 12-പോയിന്റ് എസി പരിശോധന നടത്തും.  

കൂടാതെ, സൗജന്യ ടോപ്പ് വാഷ്, പിക്ക്-അപ്പ് & ഡ്രോപ്പ് സേവനം, വാല്യൂ ആഡഡ് സർവീസുകൾക്കും ലേബർ ചാർജുകൾക്കും 10% കിഴിവ് എന്നിങ്ങനെയുള്ള പ്രത്യേക ഓഫറുകളും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. 'My Nissan ' ആപ്പ് വഴിയോ നിസാൻ മോട്ടോർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് സർവീസ് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.