ട്വിൻ-സിലിണ്ടർ റിട്രോഫിറ്റ്മെന്റ് കിറ്റോടെ നിസാൻ ഗ്രാവൈറ്റ് സിഎൻജി വിപണിയിൽ

സർക്കാർ അംഗീകൃത സിഎൻജി റിട്രോഫിറ്റ്മെന്റ് കിറ്റോടെ പുതിയ നിസ്സാൻ ഗ്രാവൈറ്റ് പുറത്തിറങ്ങി. 7-സീറ്റർ പ്രവർത്തനക്ഷമത നിലനിർത്തിയും, സ്ഥലവും യാത്രാസുഖവും പ്രായോഗികത സംരക്ഷിച്ചുമാണ് ഈ വിഭാഗത്തിലെ ആദ്യത്തെ ട്വിൻ-സിലിണ്ടർ  സാങ്കേതികവിദ്യ ഉൾപ്പെടുത്തി ഇത് പുറത്തിറക്കിയിരിക്കുന്നത്.

 

കൊച്ചി : സർക്കാർ അംഗീകൃത സിഎൻജി റിട്രോഫിറ്റ്മെന്റ് കിറ്റോടെ പുതിയ നിസ്സാൻ ഗ്രാവൈറ്റ് പുറത്തിറങ്ങി. 7-സീറ്റർ പ്രവർത്തനക്ഷമത നിലനിർത്തിയും, സ്ഥലവും യാത്രാസുഖവും പ്രായോഗികത സംരക്ഷിച്ചുമാണ് ഈ വിഭാഗത്തിലെ ആദ്യത്തെ ട്വിൻ-സിലിണ്ടർ  സാങ്കേതികവിദ്യ ഉൾപ്പെടുത്തി ഇത് പുറത്തിറക്കിയിരിക്കുന്നത്. മോട്ടോസെൻ വികസിപ്പിച്ച ഈ സംവിധാനം 82,999 രൂപ എന്ന പ്രാരംഭ വിലയിൽ ലഭ്യമാകും.  സിഎൻജിയുടെ കിറ്റ് ഘടകങ്ങൾ 3 വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ തേർഡ്-പാർട്ടി വാറന്റിയോടെയാണ് വരുന്നത്.

പുതിയ നിസ്സാൻ ഗ്രാവൈറ്റിനായി ഈ സെഗ്മെന്റിലെ ആദ്യ ട്വിൻ-സിലിണ്ടർ പരിഹാരം അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്ന് നിസ്സാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.ഓൾ-ന്യൂ നിസ്സാൻ ഗ്രാവൈറ്റ് സിഎൻജി റിട്രോഫിറ്റ്‌മെന്റ് കിറ്റ്  16 സംസ്ഥാനങ്ങളിൽ നിസ്സാന്റെ അംഗീകൃത ഡീലർ നെറ്റ്വർക്ക് വഴി ലഭ്യമാകും.