എംജി മോട്ടോർ ഇന്ത്യ ആസ്റ്റർ 2025 പതിപ്പിൻ്റെ വില വർധിപ്പിച്ചു
എംജി മോട്ടോർ ഇന്ത്യ ആസ്റ്റർ 2025 പതിപ്പിൻ്റെ വില വർധിപ്പിച്ചു. 49,000 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ആസ്റ്ററിൻ്റെ ചില വകഭേദങ്ങളുടെ വില വർധിപ്പിച്ചിട്ടില്ല. വില മാറിയ വേരിയൻ്റുകളുടെ വില ഇതിനകം 12,000 രൂപ മുതൽ 49,000 രൂപ വരെ കൂടിയത്.

ഈ എസ്‌യുവിയിൽ 80 ൽ അധികം കണക്റ്റഡ് കാർ സവിശേഷതകൾ, പനോരമിക് സൺറൂഫ്, ADAS ലെവൽ 2, ഡിജിറ്റൽ കീ, റിയർ ഡ്രൈവ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, എച്ച്ഡി ടച്ച്‌സ്‌ക്രീൻ, കോർണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ, ഹീറ്റിംഗ് ORVM, 3 സ്റ്റിയറിംഗ് മോഡുകൾ തുടങ്ങിയവ ലഭിക്കും. ഇതുകൂടാതെ പുഷ് സ്റ്റാർട്ട്, സ്റ്റോപ്പ് ബട്ടണുകൾ, പവർഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളും ഉണ്ടാകും.
1.3 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമാണ് എംജി ആസ്റ്ററിനുള്ളത്. ഈ ടർബോചാർജ്ഡ് എഞ്ചിൻ 138 ബിഎച്ച്പി പവറും 220 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിനൊപ്പം ഈ എഞ്ചിൻ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനിൽ ലഭിക്കും. നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിൻ 108 ബിഎച്ച്പി പവറും 144 എൻഎം ടോർക്കും സൃഷ്ടിക്കുന്നു, ഈ എഞ്ചിനിൽ വാഹനം സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലും ലഭിക്കും.