ഡ്യൂക്ക് ബുക്ക് ചെയ്തവർ ശ്രദ്ധിച്ചോ ? ഒറ്റയടിക്ക് വാഹനത്തിന്റെ വിലകൂട്ടി കെടിഎം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രിയതയുള്ള കെടിഎമ്മിന്റെ ബൈക്കാണ് ഡ്യൂക്ക് 390 . മാർക്കറ്റിൽ വൻ ഡിമാൻഡുള്ള വാഹനത്തിന് ഇന്ത്യയിൽ നല്ല വില്പനയുമുണ്ട്. പക്ഷെ 390 ഡ്യൂക്കിന്റെ വില ഒറ്റയടിക്ക് കൂട്ടിയിരിക്കുകയാണ് ഇപ്പോൾ കമ്പനി. മറ്റ് നിവൃത്തികളില്ലാത്തതിനാലാണ് വാഹനത്തിന്റെ വില കൂട്ടിയതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

40,000 രൂപയാണ് ഒറ്റയടിക്ക് വാഹനത്തിന് വർധിപ്പിച്ചിരിക്കുന്നത്. 350 സിസി എഞ്ചിൻ ശേഷിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി 2.0 നടപ്പിലാക്കിയപ്പോൾ നികുതി 40 ശതമാനമായി പുനർക്രമീകരിച്ചിരുന്നു. അന്ന് പക്ഷെ വാഹനത്തിന്റെ വില വർധിപ്പിക്കേണ്ട എന്നായിരുന്നു കമ്പനി തീരുമാനിച്ചിരുന്നത്.
ജിഎസ്ടി ബാധ്യത ഇനി വഹിക്കേണ്ട എന്ന് തീരുമാനമാണ് വാഹനത്തിന്റെ വില കൂട്ടാൻ കാരണം. നിലവിൽ നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് മോട്ടോർസൈക്കിളായ ഡ്യൂക്ക് 390ക്ക് 3.39 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. വില വർധനവ് നിലവിൽ വരുന്നതോടെ ഇത് 4 ലക്ഷം രൂപയ്ക്ക് മുകളിൽ വരും.
വിലവർധനവിന് മുമ്പ് വാഹനം ബുക്ക് ചെയ്തവരും, ഡെലിവറി സമയത്ത് വർധിപ്പിച്ച വിലയായിരിക്കും നൽകേണ്ടി വരിക. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഡ്യൂക്ക് 350 യും ഡ്യൂക്ക് 390യും തമ്മിൽ വിലയിൽ വലിയ അന്തരം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ വിലവർധനവ് എന്നും വിലയിരുത്തലുകളുണ്ട്.