സുരക്ഷയിലും സാങ്കേതികവിദ്യയിലും കൂടുതൽ കരുത്തോടെ പുതിയ സെൽറ്റോസ് വകഭേദങ്ങൾ അവതരിപ്പിച്ച് കിയ ഇന്ത്യ
രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളായ കിയ ഇന്ത്യ, ഓൾ-ന്യൂ സെൽറ്റോസ് എസ്.യു.വിയുടെ ജി.ടി.എക്സ്.(ഒ), എക്‌സ്-ലൈൻ(ഒ) വകഭേദങ്ങൾ അവതരിപ്പിച്ചു.
ന്യൂഡൽഹി: രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളായ കിയ ഇന്ത്യ, ഓൾ-ന്യൂ സെൽറ്റോസ് എസ്.യു.വിയുടെ ജി.ടി.എക്സ്.(ഒ), എക്‌സ്-ലൈൻ(ഒ) വകഭേദങ്ങൾ അവതരിപ്പിച്ചു. 21,56,900 രൂപ (പ്രാരംഭ എക്‌സ്-ഷോറൂം വില) മുതൽ ലഭ്യമാകുന്ന പുതിയ മോഡലുകൾ, സെഗ്മെന്റിലെ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ, അത്യാധുനിക കണക്ടിവിറ്റി, പ്രീമിയം സൗകര്യങ്ങൾ എന്നിവയുമായാണ് എത്തുന്നത്. ഭാരത് എൻ.സി.എ.പി. ക്രാഷ് ടെസ്റ്റിൽ നേടിയ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ്ങിന്റെ കരുത്ത് കൂടുതൽ വർധിപ്പിക്കുന്നതാണ് പുതിയ വകഭേദങ്ങളെന്ന് കമ്പനി അറിയിച്ചു.
പുതിയ ജി.ടി.എക്സ്.(ഒ), എക്‌സ്-ലൈൻ(ഒ) വകഭേദങ്ങളുടെ പ്രധാന ആകർഷണം സെഗ്മെന്റിലെ ഏറ്റവും സമഗ്രമായ എ.ഡി.എ.എസ്. എഫ് പ്ലസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) പാക്കേജാണ്. ആകെ 28 അത്യാധുനിക സുരക്ഷാ സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രണ്ട് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ് (ജംഗ്ഷൻ ക്രോസിങ്, ലെയ്ൻ ചേഞ്ച് ഓൺകമിങ്, ലെയ്ൻ ചേഞ്ച് സൈഡ്), എവേസീവ് സ്റ്റിയറിങ് അസിസ്റ്റ്, നാവിഗേഷൻ അധിഷ്ഠിത സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ഹൈവേ ഡ്രൈവിങ് അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങൾ വിവിധ റോഡ് സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷിതവും ആത്മവിശ്വാസം നൽകുന്നതുമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കുന്നു. ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ആഗോള കെ-3 പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന ഈ വാഹനം സുരക്ഷയും ഡ്രൈവിങ് മികവും കൂടുതൽ മെച്ചപ്പെടുത്തുന്നതായും കമ്പനി വ്യക്തമാക്കി. പുതിയ സെൽറ്റോസ് ടർബോ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
സുരക്ഷയ്ക്കൊപ്പം യാത്രാസൗകര്യത്തിലും ഡിജിറ്റൽ സാങ്കേതികവിദ്യയിലും നിരവധി പുതുമകളാണ് പുതിയ വകഭേദങ്ങളിലുള്ളത്. കണക്ടഡ് കാർ നാവിഗേഷൻ കോക്ക്പിറ്റ്, 85-ലധികം സവിശേഷതകളുള്ള കിയ കണക്ട് 2.0, വിവിധ പ്രാദേശിക ഭാഷകളിൽ ശബ്ദ നിർദേശങ്ങൾ സ്വീകരിക്കുന്ന സംവിധാനം, ഡിജിറ്റൽ കീ, വിൻഡ്ഷീൽഡിൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, വായുവിന്റെ ഗുണനിലവാര സൂചിക പ്രദർശിപ്പിക്കുന്ന സ്മാർട്ട് എയർ പ്യൂരിഫയർ, മഴ തിരിച്ചറിയുന്ന റെയിൻ സെൻസിങ് വൈപ്പറുകൾ, മുൻ-പിൻ ക്യാമറകളോടുകൂടിയ സ്മാർട്ട് ഡാഷ്‌ക്യാം, മൊബൈൽ ആപ്പ് പിന്തുണ, എല്ലാ പവർ വിൻഡോകൾക്കും വൺ-ടച്ച് ഓട്ടോ അപ്പ്/ഡൗൺ സംവിധാനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ സുരക്ഷയും സാങ്കേതികവിദ്യയും പ്രീമിയം യാത്രാസൗകര്യവും ഒരുമിപ്പിക്കുന്ന സമഗ്രമായ എസ്.യു.വി. അനുഭവമാണ് കിയ ലക്ഷ്യമിടുന്നത്.
സെൽറ്റോസ് പുറത്തിറങ്ങിയതുമുതൽ ഇന്ത്യയിലെ ഏറ്റവും വിജയകരമായ മിഡ്-എസ്.യു.വി. മോഡലുകളിൽ ഒന്നായി തുടരുകയാണ്. ഭാരത് എൻ.സി.എ.പി.യിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ് നേടിയതോടെ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടിയ ഐ.സി.ഇ. വാഹനമെന്ന നേട്ടവും സെൽറ്റോസ് സ്വന്തമാക്കി. പുറത്തിറങ്ങിയതുമുതൽ പ്രതിമാസം 10,000-ലധികം യൂണിറ്റുകളുടെ വിൽപ്പന സ്ഥിരമായി രേഖപ്പെടുത്തുന്നുണ്ട് സെൽറ്റോസ്.