ഇന്ത്യയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി കിയ സോറന്റോയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി കിയ ഇന്ത്യ; അനന്തപൂരിൽ ഉൽപ്പാദനം ആരംഭിച്ചു

ഇന്ത്യയിലെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളിലൊന്നായ കിയ ഇന്ത്യ, ഇന്ത്യയിലെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കിയ സോറന്റോയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. ഇന്ത്യയ്ക്കായി കിയ അവതരിപ്പിക്കുന്ന ആദ്യ ഹൈബ്രിഡ് എസ്‌യുവിയായ സോറന്റോ

 

ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളിലൊന്നായ കിയ ഇന്ത്യ, ഇന്ത്യയിലെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ കിയ സോറന്റോയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. ഇന്ത്യയ്ക്കായി കിയ അവതരിപ്പിക്കുന്ന ആദ്യ ഹൈബ്രിഡ് എസ്‌യുവിയായ സോറന്റോ, പ്രീമിയം ത്രീ-റോ എസ്‌യുവി വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനത്തെയും അടയാളപ്പെടുത്തുന്നു. കിയയുടെ ആഗോള എസ്‌യുവി ഡിസൈൻ ശൈലിയെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന സോറന്റോ, ശക്തമായ റോഡ് സാന്നിധ്യം, വ്യത്യസ്തമായ ഡിസൈൻ ഘടകങ്ങൾ, പരിഷ്കൃതമായ ഇന്റീരിയർ, പ്രീമിയം എസ്‌യുവി അനുഭവം എന്നിവ സമന്വയിപ്പിക്കുന്നു.

ഇന്ത്യയിലെ പ്രീമിയം എസ്‌യുവി ശ്രേണി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്ന ഏറ്റവും നൂതനമായ കിയ സോറന്റോയുടെ അരങ്ങേറ്റം കമ്പനിയുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ പ്രധാന വിപുലീകരണമാണ്. സോറന്റോയുടെ ഔദ്യോഗിക ചിത്രങ്ങൾ എസ്‌യുവിയുടെ വലിപ്പവും റോഡ് സാന്നിധ്യവും വ്യക്തമാക്കുന്നു. ധീരവും ആധുനികവുമായ ഡിസൈൻ ശൈലിയിൽ രൂപകൽപ്പന ചെയ്ത വാഹനത്തിന്റെ ആത്മവിശ്വാസം നിറഞ്ഞ അനുപാതങ്ങൾ, വ്യത്യസ്തമായ എക്സ്റ്റീരിയർ ഡിസൈൻ, സമകാലികവും പരിഷ്കൃതവുമായ ഇന്റീരിയർ എന്നിവ കിയയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള ഡിസൈൻ തത്വശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയിലെ അരങ്ങേറ്റത്തിന് മുന്നോടിയായുള്ള പ്രധാന ഘട്ടമായി കിയ സോറന്റോയുടെ ഉൽപ്പാദനം കിയ ഇന്ത്യയുടെ അനന്തപൂർ പ്ലാന്റിൽ ആരംഭിച്ചു. ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച സോറന്റോ യൂണിറ്റ് ഇന്ന് ഉൽപ്പാദന നിരയിൽ നിന്ന് പുറത്തിറങ്ങി. സോറന്റോയിലൂടെ കിയയുടെ ആഗോളതലത്തിൽ ശ്രദ്ധേയമായ പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനുള്ള പുതിയ അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്. 2019ൽ ഉൽപ്പാദനം ആരംഭിച്ചതുമുതൽ ഇന്ത്യയിലെ കിയയുടെ യാത്രയുടെ പ്രധാന നിർമാണ കേന്ദ്രമായി അനന്തപൂർ പ്ലാന്റ് പ്രവർത്തിച്ചുവരുന്നു.

കിയ ഇന്ത്യയുടെ മൾട്ടി-പവർട്രെയിൻ തന്ത്രത്തിലെ പ്രധാന ചുവടുവയ്പ്പാണ് സോറന്റോ. ഇന്ത്യയ്ക്കായി കിയ അവതരിപ്പിക്കുന്ന ആദ്യ ഹൈബ്രിഡ് എസ്‌യുവിയായ സോറന്റോ ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് എത്തുന്നത്. വൈദ്യുതീകരണ സാങ്കേതികവിദ്യയും മെച്ചപ്പെട്ട ഡ്രൈവിങ് ശേഷിയും പ്രീമിയം എസ്‌യുവി അനുഭവവുമായി സംയോജിപ്പിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഹൈബ്രിഡിനൊപ്പം ഡീസൽ പവർട്രെയിനും സോറന്റോയിൽ ലഭ്യമാകും. ഉപഭോക്താക്കളുടെ വ്യത്യസ്ത ഡ്രൈവിങ്, ഉടമസ്ഥാവകാശ ആവശ്യങ്ങൾക്കനുസരിച്ച് ഹൈബ്രിഡ്, ഡീസൽ എന്നീ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാൻ ഇതുവഴി സാധിക്കും.

പ്രീമിയം, സാങ്കേതികവിദ്യാധിഷ്ഠിത അനുഭവം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ലൈവ് ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കിയ എ.ഐ. അസിസ്റ്റന്റും സോറന്റോയിൽ അവതരിപ്പിക്കും. ഇന്ത്യയിൽ അവതരിപ്പിക്കുന്ന സോറന്റോയിൽ ഈ സാങ്കേതികവിദ്യ ആഗോളതലത്തിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്നു. ഇതോടെ കിയയുടെ ആഗോള ഉൽപ്പന്ന ശ്രേണിയിൽ ലൈവ് ജനറേറ്റീവ് എ.ഐ. അവതരിപ്പിക്കുന്ന ആദ്യ മോഡലായും സോറന്റോ മാറും. ഇന്ത്യൻ വാഹന വ്യവസായത്തിലും ലൈവ് ജനറേറ്റീവ് എ.ഐ. ആദ്യമായി അവതരിപ്പിക്കുന്നത് സോറന്റോയിലൂടെയായിരിക്കും.

പരമ്പരാഗത വോയ്സ് അസിസ്റ്റന്റുകളിൽ നിന്ന് വ്യത്യസ്തമായി, ലൈവ് ജനറേറ്റീവ് എ.ഐ. കൂടുതൽ സ്വാഭാവികമായ സംഭാഷണാധിഷ്ഠിത ഇടപെടലുകൾ സാധ്യമാക്കുന്നതിനൊപ്പം തത്സമയവും തുടർച്ചയായി പുതുക്കപ്പെടുന്നതുമായ വിവരങ്ങളിലേക്കുള്ള ആക്സസും നൽകും. യാത്രകൾ കൂടുതൽ സ്മാർട്ടും വിവരസമ്പന്നവും വ്യക്തിഗതവുമാക്കുകയാണ് ഈ സാങ്കേതികവിദ്യയുടെ ലക്ഷ്യം.

കിയ സോറന്റോയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കുകയും ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തതിനെക്കുറിച്ച് കിയ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഗ്വാങ്ഗു ലീ പറഞ്ഞു: “ആഗോളതലത്തിൽ കിയയുടെ എസ്‌യുവി നേതൃത്വത്തിന്റെ പ്രതീകമായി സോറന്റോ നിലകൊള്ളുന്നു. അന്താരാഷ്ട്ര വിപണികളിലെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുകയും കിയയുടെ പ്രധാന ഫ്ലാഗ്ഷിപ്പ് എസ്‌യുവി നെയിംപ്ലേറ്റുകളിലൊന്നായി മാറുകയും ചെയ്ത മോഡലാണിത്. ഇന്ത്യയിലെത്തുന്നതോടെ ഞങ്ങളുടെ പ്രീമിയം പോർട്ട്‌ഫോളിയോയിൽ ഒരു നിർണായക ഘട്ടത്തിനാണ് തുടക്കമാകുന്നത്. ഇന്ന് അനന്തപൂർ പ്ലാന്റിൽ നിന്ന് ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സോറന്റോ പുറത്തിറങ്ങിയതോടെ ആഗോളതലത്തിൽ ശ്രദ്ധേയമായ ഈ പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌യുവിയെ ഇന്ത്യൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ പ്രധാന ചുവടുവയ്പ്പ് നടത്തിയിരിക്കുകയാണ്. രാജ്യത്തെ കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവിയെന്ന നിലയിൽ, ശക്തമായ ഡീസൽ പവർട്രെയിനിനൊപ്പം സോറന്റോ ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് അവസരങ്ങൾ നൽകുന്നു. ഇന്ത്യയിൽ അവതരിപ്പിക്കുന്ന സോറന്റോയിൽ ആഗോളതലത്തിൽ ആദ്യമായി ലൈവ് ജനറേറ്റീവ് എ.ഐ. അവതരിപ്പിക്കുന്നതും കിയയ്ക്കും ഇന്ത്യൻ വാഹന വ്യവസായത്തിനും ഒരു പ്രധാന നാഴികക്കല്ലാണ്. ഇന്ന് പുറത്തിറക്കിയിരിക്കുന്ന ചിത്രങ്ങൾ വരാനിരിക്കുന്ന സോറന്റോയുടെ ഒരു ചെറിയ സൂചന മാത്രമാണ്. ഇന്ത്യയിലെ ഔദ്യോഗിക അരങ്ങേറ്റത്തിനായി ഞങ്ങൾ ഒരുങ്ങുകയാണ്.”

കിയ സോറന്റോയുടെ പ്രീ-ബുക്കിങ് ഇതിനകം കിയ ഇന്ത്യ ഡീലർഷിപ്പുകളിലും കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചിട്ടുണ്ട്. കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്

കിയ സോറന്റോയുടെ ഔദ്യോഗിക ഇന്ത്യ അരങ്ങേറ്റം 2026 സെപ്റ്റംബർ 4ന് നടക്കും. ചടങ്ങ് കിയ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം കാണാനും സാധിക്കും. കിയ ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ – തത്സമയ സംപ്രേഷണം