പുതിയ പവർട്രെയിൻ ഓപ്ഷനുകളുമായി കിയ; കാരൻസ് സി.എൻ.ജി., കാരൻസ് ക്ലാവിസ് സി.എൻ.ജി., കാർണിവൽ ലിമോസിൻ ഹൈബ്രിഡ് ബുക്കിങ് ആരംഭിച്ചു

കിയ ഇന്ത്യ കാരൻസ് സി.എൻ.ജി., കാരൻസ് ക്ലാവിസ് സി.എൻ.ജി., കാർണിവൽ ലിമോസിൻ ഹൈബ്രിഡ് മോഡലുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചു. കിയയുടെ അംഗീകൃത ഡീലർ ശൃംഖലയിലൂടെയാണ് ബുക്കിങ്. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് പെട്രോൾ,

 

സെപ്റ്റംബർ : കിയ ഇന്ത്യ കാരൻസ് സി.എൻ.ജി., കാരൻസ് ക്ലാവിസ് സി.എൻ.ജി., കാർണിവൽ ലിമോസിൻ ഹൈബ്രിഡ് മോഡലുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചു. കിയയുടെ അംഗീകൃത ഡീലർ ശൃംഖലയിലൂടെയാണ് ബുക്കിങ്. ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ പരിഗണിച്ച് പെട്രോൾ, ഡീസൽ, സി.എൻ.ജി., ഹൈബ്രിഡ് ഉൾപ്പെടെയുള്ള കൂടുതൽ പവർട്രെയിൻ ഓപ്ഷനുകൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്. മൂന്ന് മോഡലുകളുടെയും വില ഉടൻ പ്രഖ്യാപിക്കും.
കാരൻസ്, കാരൻസ് ക്ലാവിസ് സി.എൻ.ജി. മോഡലുകൾ ജി1.5 6എംടി എൻജിനോടൊപ്പം ഫാക്ടറി-ഫിറ്റഡ് സി.എൻ.ജി. കിറ്റും 60 ലിറ്റർ ടാങ്കും ഉൾപ്പെടെയാണ് എത്തുന്നത്. 16 ഇഞ്ച് വീലുകളും 16 ഇഞ്ച് ഡിസ്ക് ബ്രേക്കുകളും, സി.എൻ.ജി.യ്ക്കായി പ്രത്യേക എൻജിൻ കാലിബ്രേഷൻ, പരിഷ്കരിച്ച സസ്‌പെൻഷൻ എന്നിവയും ലഭിക്കും. സി.എൻ.ജി. ഫ്യൂവൽ ചേഞ്ച് സ്വിച്ച്, സി.എൻ.ജി. ഡി.ടി.ഇ. ലോജിക്കോടുകൂടിയ 4.2 ഇഞ്ച് കളർ ടി.എഫ്.ടി. എം.ഐ.ഡി., പരിഷ്കരിച്ച മൂന്നാം നിര സീറ്റ്-ബാക്ക് ഫ്രെയിം എന്നിവയും ഇരു മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കാരൻസ് സി.എൻ.ജി. പ്രീമിയം (ഒ) ജി1.5 6എംടി ട്രിമ്മിലും കാരൻസ് ക്ലാവിസ് സി.എൻ.ജി. എച്ച്.ടി.ഇ., എച്ച്.ടി.ഇ. (ഒ) ജി1.5 6എംടി ട്രിമ്മുകളിലും ലഭ്യമാകും. ബി2ബി, വാണിജ്യ മൊബിലിറ്റി ആവശ്യങ്ങൾക്കായി കാരൻസ് എം-ഡ്രൈവ് ജി1.5 6എംടി, ക്ലാവിസ് എച്ച്.ടി.എം. ജി1.5 6എംടി ട്രിമ്മുകളിലും ലഭിക്കും.

കാർണിവൽ ലിമോസിൻ ഹൈബ്രിഡ് ജി1.6ടി എച്ച്.ഇ.വി. 6എടി പവർട്രെയിനോടെ ലിമോസിൻ+ ട്രിമ്മിലാണ് എത്തുന്നത്. 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് ഡ്യുവൽ ടോൺ എയ്റോ അലോയ് വീലുകൾ, ആക്റ്റീവ് എയർ ഫ്ലാപ്സ്, വിർച്വൽ എൻജിൻ സൗണ്ട് സിസ്റ്റം, എ.ക്യു.ഐ. ഡിസ്‌പ്ലേയുള്ള സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ എന്നിവ ഇതിലുണ്ട്. വയർലെസ് ചാർജിങ്ങോടുകൂടിയ ഉയരം ക്രമീകരിക്കാവുന്ന പിൻവലിക്കാവുന്ന സീറ്റ്-ബാക്ക് ടേബിളുകൾ, മോണോടോൺ ആംബിയന്റ് ലൈറ്റിങ്, കപ്പ് ഹോൾഡറുകൾ, ലെതറെറ്റ് പൊതിഞ്ഞ ഡോർ ട്രിമ്മുകൾ എന്നിവയും ലഭ്യമാകും. പുതിയ സി.എൻ.ജി., ഹൈബ്രിഡ് മോഡലുകളുടെ പ്രീ-ബുക്കിങ് കിയയുടെ അംഗീകൃത ഡീലർഷിപ്പുകളിൽ നടത്താം; വില പിന്നീട് പ്രഖ്യാപിക്കും.