ഇരുചക്ര വാഹന വായ്‌പകൾക്കായി ഹോണ്ട - ഹിന്ദുജ ഫിനാൻസ് സഹകരണം

ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയും ഹിന്ദുജ ലൈലാൻഡ് ഫിനാൻസും പങ്കാളിത്തം പ്രഖ്യാപിച്ചു.

 

ഗുരുഗ്രാം: ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയും ഹിന്ദുജ ലൈലാൻഡ് ഫിനാൻസും പങ്കാളിത്തം പ്രഖ്യാപിച്ചു. സാധാരണക്കാർക്ക് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ സഹായിക്കുന്ന വായ്‌പാ പദ്ധതികൾ ലഭ്യമാക്കുകയാണ് ഈ സഹകരണത്തിൻ്റെ ലക്ഷ്യം.

ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ പലിശ നിരക്കിലും വായ്‌പകൾ ഉറപ്പാക്കുന്നതിലൂടെ നഗര-ഗ്രാമ വിപണികളിൽ കൂടുതൽ മുന്നേറ്റം നടത്താൻ ഇരു കമ്പനികൾക്കും സാധിക്കും.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിലൂടെ വിപണിയിലെ സാന്നിധ്യം ശക്തമാക്കുമെന്ന് ഹിന്ദുജ ലൈലാൻഡ് ഫിനാൻസിൻ്റെ എംഡിയും സിഇഒയുമായ സച്ചിൻ പിള്ള പറഞ്ഞു.

ഈ പങ്കാളിത്തം വരും വർഷങ്ങളിൽ ഇന്ത്യയിലെ വാഹന വിപണിയുടെ വളർച്ചയ്ക്ക് വലിയ കരുത്തുപകരുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്‌കൂട്ടർ ഇന്ത്യയൂടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ മുത്സുവോ ഉസുയി വ്യക്തമാക്കി.