ഹോണ്ടയുടെ പുതിയ ക്യൂസി3, സിബി500 വില പ്രഖ്യാപിച്ചു; സിബി350 ശ്രേണിക്ക് പുതുക്കിയ പതിപ്പ്
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) പുതിയ ക്യൂസി3 ഇലക്ട്രിക് സ്‌കൂട്ടർ, സിബി500 മോട്ടോർസൈക്കിൾ, പുതുക്കിയ സിബി350, സിബി350ആർഎസ്, സിബി350സി മോഡലുകളുടെ വില പ്രഖ്യാപിച്ചു.
ഗുരുഗ്രാം: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) പുതിയ ക്യൂസി3 ഇലക്ട്രിക് സ്‌കൂട്ടർ, സിബി500 മോട്ടോർസൈക്കിൾ, പുതുക്കിയ സിബി350, സിബി350ആർഎസ്, സിബി350സി മോഡലുകളുടെ വില പ്രഖ്യാപിച്ചു. ക്യൂസി എക്‌സ്-ഷോറൂം വില 1.35 ലക്ഷം രൂപയാണ്. 145 കിലോമീറ്റർ സർട്ടിഫൈഡ് ഐഡിസി റേഞ്ചും 32 ലിറ്റർ സ്റ്റോറേജുമുള്ള ക്യൂസി3 ആദ്യ ഘട്ടത്തിൽ ഡൽഹി, ആഗ്ര, കട്ടക്ക്, സൂറത്ത്, കൊല്ലം നഗരങ്ങളിലെ തിരഞ്ഞെടുത്ത ഹോണ്ട റെഡ് വിംഗ് ഡീലർഷിപ്പുകളിൽ ലഭിക്കും.
സിബി500-ൻ്റെ വില 2.75 ലക്ഷം രൂപ മുതൽ ആണ്. 501 സിസി എയർ-കൂൾഡ് എൻജിനുള്ള ബൈക്ക് രാജ്യവ്യാപകമായി ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി ലഭിക്കും. പുതുക്കിയ സിബി350 ശ്രേണിയുടെ വില 1.95 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. സിബി350, സിബി350ആർഎസ്, സിബി350സി മോഡലുകളിൽ പുതിയ നിറങ്ങളാണ് പ്രധാന മാറ്റം; മെക്കാനിക്കൽ മാറ്റങ്ങളില്ല. അഞ്ച് ഉൽപ്പന്നങ്ങളും 5,000 രൂപ നൽകി ബുക്ക് ചെയ്യാം.
ക്യൂസി3-ൽ 3.0 കിലോവാട്ട് അവർ ബാറ്ററി, 5 ഇഞ്ച് ടിഎഫ്‌ടി ഡിസ്പ്ലേ, ഹോണ്ട റോഡ്‌സിങ്ക്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, സ്‌മാർട്ട് കീ എന്നിവയുണ്ട്. 80 ശതമാനം വരെ ചാർജ് ചെയ്യാൻ 2 മണിക്കൂർ 40 മിനിറ്റും പൂർണ ചാർജിന് ഏകദേശം നാല് മണിക്കൂറും ആവശ്യമാണ്. സിബി500-ൽ ഹോണ്ട സെലെക്ടൽ ടോർക്ക് കണ്ട്രോൾ , അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച്, ഹോണ്ട റോഡ് സിങ്ക് , മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ലഭിക്കും.