ഗ്രീവ്സ് റീട്ടെയില്‍ നൂതന നിര്‍മ്മാണ ഉപകരണ ശ്രേണി പുറത്തിറക്കി

 ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ  ഡിവിഷനായ ഗ്രീവ്സ് റീട്ടെയില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള നിര്‍മ്മാണോപകരണങ്ങളുടെ പുതിയ ശ്രേണി പുറത്തിറക്കി.  മിനി എക്സ്‌കവേറ്റര്‍ റേഞ്ച് ,ഇലക്ട്രിക് സിസര്‍ ലിഫ്റ്റ് റേഞ്ച്,  ഇലക്ട്രിക് ബൂം ലിഫ്റ്റ് എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍.  വളര്‍ന്നുവരുന്ന അടിസ്ഥാന സൗകര്യ -വ്യാവസായിക വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പാരിസ്ഥിതിക ഉത്തരവാദിത്തം ഉറപ്പാക്കിക്കൊണ്ട് ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നവയാണ് പുതിയ ശ്രേണി.  

 

കൊച്ചി: ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ  ഡിവിഷനായ ഗ്രീവ്സ് റീട്ടെയില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള നിര്‍മ്മാണോപകരണങ്ങളുടെ പുതിയ ശ്രേണി പുറത്തിറക്കി.  മിനി എക്സ്‌കവേറ്റര്‍ റേഞ്ച് ,ഇലക്ട്രിക് സിസര്‍ ലിഫ്റ്റ് റേഞ്ച്,  ഇലക്ട്രിക് ബൂം ലിഫ്റ്റ് എന്നിവയാണ് പുതിയ ഉത്പന്നങ്ങള്‍.  വളര്‍ന്നുവരുന്ന അടിസ്ഥാന സൗകര്യ -വ്യാവസായിക വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, പാരിസ്ഥിതിക ഉത്തരവാദിത്തം ഉറപ്പാക്കിക്കൊണ്ട് ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നവയാണ് പുതിയ ശ്രേണി.  
 
കൂടാതെ, ഗ്രീവ്സ് കോട്ടണ്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ എക്സല്‍ കണ്‍ട്രോള്‍ ലിങ്കേജ് പ്രൈവറ്റ് ലിമിറ്റഡ് ഈ രംഗത്ത് വിപുലമായ എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യും. നിര്‍മ്മാണ മേഖലയിലേക്കുള്ള ഈ പ്രവേശനം ഗ്രീവ്സ് കോട്ടന്റെ വൈവിധ്യവല്‍ക്കരണ തന്ത്രത്തിന്റെ  ഭാഗമാണ്.