ഡ്രൈവിങ് സ്‌കൂൾ അധികൃതരിൽ നിന്നുമോശം പെരുമാറ്റം: മോട്ടോർ വാഹന വകുപ്പിൽ പരാതിപ്പെടാം
കോട്ടയം: ഡ്രൈവിംഗ് ടെസ്റ്റിനായി ടെസ്റ്റ് ഗ്രൗണ്ടിൽ ഹാജരാകുന്ന സ്ത്രീകൾക്ക് ഡ്രൈവിംഗ് സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റം നേരിട്ടാൽ വിവരം വാട്സ്ആപ്, എസ്.എം .എസ്, ഇ-മെയിൽ മാധ്യമങ്ങൾ മുഖന മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം.

റീജണൽ ട്രാൻസ്പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി അപേക്ഷ സമർപ്പിച്ചിട്ടും 30 ദിവസത്തിൽ അധികമായിട്ടും നടപടി പൂർത്തിയാകാത്ത അപേക്ഷകളുണ്ടെങ്കിൽ വിവരങ്ങൾ അടിയന്തരമായി ഓഫീസുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ ആർ.ടി.ഒ, ജോയിന്റ് ആർ .ടി.ഒമാരുടെ വാട്സ്ആപ്പ് നമ്പറിലോ അറിയിക്കാം. ഫോൺ ആർ.ടി.ഒ കോട്ടയം-8547639005, ജോയിന്റ് ആർ.ടി.ഒ -9188961905 അന്വേഷണങ്ങൾക്ക് പി.ആർ.ഒ റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് കോട്ടയം - 0481 2560429,ഇ-മെയിൽ-k105.mvd@kerala.gov.in