മഴക്കാല ഡ്രൈവിങ്ങിൽ ജാഗ്രത വേണം; ഹൈഡ്രോപ്ലാനിങ് എങ്ങനെ സംഭവിക്കുന്നു? അറിയാം

കടുത്ത വേനലിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് മഴയെത്തി. മഴ അറിഞ്ഞൊന്ന് പെയ്ത് കഴിയുമ്പോഴേക്കും റോഡപകടങ്ങളും വർദ്ധിക്കാറുണ്ട്. റോഡ് യാത്രയിൽ ഒരു പ്രത്യേക വഴിയിലെത്തുമമ്പോൾ ഒന്നിന് പുറകേ ഒന്നായി ബൈക്ക് യാത്രക്കാരെല്ലാം ഉരുണ്ട് വീഴുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ ?

ഹൈഡ്രോ പ്ലാനിങ് അഥവാ അക്വാ പ്ലാനിങ് ആണ് ഇതിന് പിന്നിലെ കാരണം. റോഡിൽ വെള്ളം തങ്ങി നിൽക്കുന്നതിനാൽ സംഭവിക്കുന്ന പ്രതിഭാസമാണിത്. മഴയുള്ള സമയങ്ങളിലോ അല്ലെങ്കിൽ വെള്ളക്കെട്ടുള്ള റോഡിലൂടെയോ വാഹനമോടിക്കുമ്പോൾ, വാഹനത്തിന്റെ ടയർ സഞ്ചരിക്കുന്ന പാതയിലെ വെള്ളം ടയറിന്റെ ട്രെഡിന്റെ ഇടയിലൂടെ ചാലുകൾ വഴി വശങ്ങളിലേക്കും പുറകിലേക്കുമായി ടയറിന്റെ പമ്പിം​ഗ് ആക്ഷൻ മൂലം തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ടയറിന് അടിയിൽ ആയിട്ട് വരുന്ന വെള്ളം പുറത്തേക്ക് പോവുകയും ട്രഡുകൾ റോഡുമായി കോൺടാക്ട് നിലനിർത്തുകയും ചെയ്യുന്നു.

ഒരു സെക്കന്റിൽ ഏഴ് ബക്കറ്റ് നിറയ്ക്കാൻ പാകത്തിന് വെള്ളം ടയറുകൾ തള്ളുന്നുണ്ട്. എന്നാൽ, വാഹനത്തിന്റെ വേ​ഗത കൂടുന്തോറും ടയറിന്റെ പമ്പിം​ഗ് ആക്ഷൻ മൂലം പുറത്തേക്ക് തള്ളാൻ സാധിക്കുന്ന വെള്ളത്തേക്കാൾ കൂടുതൽ വെള്ളം ടയറിന് അടിയിലേക്ക് വരികയും, വെള്ളത്തെ കംപ്രസ് ചെയ്യാൻ സാധിക്കാത്തതിനാൽ ഈ വെള്ളം ടയറിനും റോഡിനും ഇടയ്ക്ക് ഒരു പാളി പോലെ രൂപപ്പെടുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ വാഹനത്തിന്റെ കൺ​ട്രോൾ പൂർണ്ണമായും നഷ്ടമാവും. ഇതിനെയാണ് ഹൈഡ്രോപ്ലാനിങ് അല്ലെങ്കിൽ അക്വാപ്ലാനിം​ഗ് എന്ന് പറയുന്നത്.

റോഡിൽ വെള്ളം ഉള്ളപ്പോൾ വേ​ഗതയിൽ ഡ്രൈവ് ചെയ്യുന്നതാണ് ഇത് ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം. ടയറിന്റെ കണ്ടീഷൻ, വാഹനത്തിന്റെ ഭാരം, ടയറിന്റെ വീതി, റോഡിലുള്ള വെള്ളത്തിന്റെ കനം എന്നിവയെല്ലാം അക്വാ പ്ലാനിം​ഗിന് കാരണമാവുന്നു.