സ്ത്രീകളുടെ ഇടത്തെ കണ്ണ് തുടിക്കുന്നതിന് പിന്നിലെ കാരണം അറിയാമോ ?

 ഭാരതീയ ജ്യോതിഷശാസ്ത്രത്തിലെ പ്രമുഖമായ ഉപശാഖയാണ് നിമിത്ത ശാസ്ത്രം. ഒരു സംഭവത്തിൻറെ കാര്യകാരണങ്ങൾ വിശദീകരിക്കാനുള്ള ഉപാധിയായിട്ടാണ് നിമിത്തത്തെ ആചാര്യന്മാർ കണക്കാക്കുന്നത്‌. നിമിത്ത ശാസ്ത്ര പ്രകാരം, പല കാര്യങ്ങളും സംഭവിക്കുന്നതിന് മുമ്പ് മനുഷ്യ ശരീരത്തിൽ ഓരോ അവയവങ്ങളും സൂചനകൾ നൽകുമെന്നാണ്. നിമിത്ത ശാസ്ത്രത്തിൽ ഏറ്റവും പ്രാധാന്യം നൽകുന്ന അവയവങ്ങളിലൊന്ന് കണ്ണാണ്.

മനുഷ്യശരീരത്തിൽ ഏറ്റവും പ്രധാനമായ കണ്ണുകൾ തുടിക്കാത്തവരുണ്ടാകില്ല.ഇടത്തെ കണ്ണും വലത്തേ കണ്ണും തുടിക്കുന്നതിന് ഓരോ ഫലങ്ങളാണ് . പൊതുവെ സ്ത്രീകൾക്ക്  ഇടതുകണ്ണ്  തുടിക്കുന്നത് ഗുണഫലങ്ങളും വലതുകണ്ണ് തുടിക്കുന്നത് അശുഭഫലങ്ങളും നൽകുന്നു. പുരുഷൻമാർക്ക് വലതുകണ്ണ് തുടിക്കുന്നത് ശുഭവും  ഇടതുകണ്ണ് തുടിക്കുന്നത് അശുഭവുമാകുന്നു.

പുരുഷന്റെ വലതുകണ്ണ് തുടിക്കുകയാണെങ്കിൽ പങ്കാളിയെ കണ്ടുമുട്ടാനാണെന്നാണ് വിശ്വാസം .വളരെ നാളായി ആഗ്രഹിക്കുന്ന കാര്യം ഉടൻ നടക്കാൻ  പോവുന്നതിന്റെ സൂചനയാണിത്.ചുരുക്കത്തിൽ നല്ല കാലം വരാൻ പോകുന്നു എന്നർഥം. ഇടതുകണ്ണ് തുടിക്കുകയാണെങ്കിൽ ദുഃസൂചനയായി കരുതണം . മാത്രമല്ല  പ്രശ്നങ്ങളിൽ ചെന്നുപെടാൻ സാധ്യതയുമുണ്ട് .

സ്ത്രീകളുടെ ഇടത്തേകണ്ണ് തുടിച്ചാൽ  ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും .അപ്രതീക്ഷിത ഭാഗ്യം തുണയ്ക്കുമെന്നും വിശ്വാസമുണ്ട് .എന്നാൽ  വലതുകണ്ണ് തുടിക്കുന്നത്  ശാരീരിക അസ്വാസ്ഥ്യത്തെ  സൂചിപ്പിക്കുന്നു.