ഗർഭിണികൾ പുറത്തിറങ്ങരുത് ..! പൂര്‍ണ ചന്ദ്രഗ്രഹണം നാളെ; ശ്രദ്ദിക്കാം ചിലതൊക്കെ
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചയ്ക്ക് 2.14 നാണ് ഗ്രഹണം ആരംഭിക്കുന്നത്.
നാളെയാണ് പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാവുക. ചൊവ്വാഴ്ച വൈകുന്നേരം പൂർണ്ണചന്ദ്രനെ ഭൂമിയുടെ നിഴല്‍ മറയ്ക്കാന്‍ തുടങ്ങും. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചയ്ക്ക് 2.14 നാണ് ഗ്രഹണം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ആരംഭം മുതല്‍ ഇന്ത്യയില്‍ ഗ്രഹണം കാണാന്‍ സാധിക്കില്ല. മിക്ക നഗരങ്ങളിലും ചന്ദ്രൻ ഉദിക്കുമ്പോഴേക്കും ഗ്രഹണം അതിന്റെ അവസാനത്തോട് അടുത്തിരിക്കാം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകീട്ട് 3.20 ആകുമ്പോള്‍ ഭാഗിക ഗ്രഹണം ആരംഭിക്കും. 4.34 ആകുമ്പോഴേക്കും പൂര്‍ണഗ്രഹണവും. ഈ സമയം ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ ദൃശ്യമാകും. വൈകീട്ട് 6:47 നും 7:53 നും ഇടയിൽ ഗ്രഹണം അവസാനിക്കും. സൂര്യാസ്തമയത്തോടടുത്ത്, ഏകദേ ശം വൈകുന്നേരം 6:20 മുതൽ ഗ്രഹണം കണ്ടു തുടങ്ങാം.രാത്രിയുടെ ആകാശത്ത് ചുവന്ന് തുടുത്ത രക്ത ചന്ദ്രനെ കാണാനാകും. ഇനി മറ്റൊരു രക്ത ചന്ദ്രനെ കാണണമെങ്കില്‍ 2029 വരെ കാത്തിരിക്കേണ്ടിയും വരും.
അതേസമയം ചന്ദ്രഗ്രഹണ സമയത്ത് ചില കാര്യങ്ങൾ ശ്രദ്ദിക്കേണ്ടതുണ്ട്.ജ്യോതിഷപരമായ വിശ്വാസങ്ങൾ അനുസരിച്ച്ഗ്രഹണ സമയത്തെ പ്രതികൂല ഊർജ്ജങ്ങളെ ഒഴിവാക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ശാന്തമായിരിക്കാനും പോസിറ്റീവ് ചിന്തകൾ നിലനിർത്താനും ശ്രദ്ധിക്കുക. ഗ്രഹണ സമയത്ത് ശാന്തമായിരിക്കുക, ധ്യാനമോ പ്രാർത്ഥനയോ ചെയ്യുക, ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക,ഗ്രഹണത്തിന് മുൻപോ ശേഷമോ മാത്രം കഴിക്കുക,കത്തികത്രിക തുടങ്ങി മൂർച്ചയേറിയ വസ്തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.ഗർഭിണികൾ: പുറത്തിറങ്ങുന്നത് ഒഴിവാക്കുക.ചന്ദ്രഗ്രഹണത്തിന് ശേഷം കുളിച്ച് വൃത്തിയായി വീടും പരിസരവും ശുദ്ധിയാക്കുക.
ഈ സമയത്ത് ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് പറയപ്പെടുന്നു.
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ.