ഈ ദിവസം വലതുകാലിൽ ചരട് കെട്ടിയാൽ ജീവിതത്തിൽ ഉയർച്ചയോ ? കറുത്ത ചരട് കെട്ടുന്നതിന്റെ പിന്നിലെ കാരണങ്ങൾ ഇതാണ്
ഇന്ന് പല പെൺകുട്ടികളുടെയും കാലിൽ ഫാഷന്റെ ഭാഗമായും അല്ലാതെയുംകറുത്ത ചരട് കാണാറുണ്ട് . ഒരു കാലിൽ മാത്രം ചരട് കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. ഇതിന്റെ പിന്നിൽ ചില വിശ്വാസങ്ങൾ ഉണ്ട്.
കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകള്‍ ഉണ്ടായാല്‍ പെട്ടന്ന് സുഖപ്പെടുമെന്നാണ് വിശ്വാസം. കാല്‍പാദങ്ങളിലും അസ്ഥി സംബന്ധമായ വേദനയുണ്ടാകാറുണ്ട്. അത് കാലിന്റെ ഉപ്പുറ്റിലും വേദന അനുഭവപ്പെടാം. കാലിന്റെപാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുള്ള വേദന ക്രമേണ സുഖപ്പെടുമെന്നും പറയപ്പെടുന്നു.
മിക്കവരും കാലിൽ കറുത്ത ചരടാണ് കെട്ടാറുള്ളത് . കറുപ്പ് നിറം നവഗ്രഹങ്ങളിലെ ശനി-രാഹു പ്രീതികരമാണ് . ഇത് കെട്ടുന്നതിലൂടെ ശനി, രാഹു ദോഷം നീങ്ങും. ദൃഷ്ടി ദോഷം മാറാൻ കറുത്ത ചരട് ജപിച്ചു കെട്ടുന്നത് ഉത്തമമാണ്.
ജ്യോതിഷ ശാസ്ത്രം അനുസരിച്ച് ചൊവ്വാഴ്ച്ച ദിവസം വലതു കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നിട് ജീവിതത്തില്‍ ഒരിക്കലും പൈസക്ക് പഞ്ഞം ഉണ്ടാക്കില്ലെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണം സംബന്ധമായ എന്ത് പ്രശ്നമുണ്ടെങ്കിലും ദൂരികരിക്കപ്പെടുമെന്നാണ് വിശ്വാസം.
കറുത്ത ചരട് കാലിൽ ധരിക്കുമ്പോളും ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അനുകൂല ഫലം വർധിപ്പിക്കും . ശനി , ചൊവ്വ എന്നീ ദിനങ്ങളിൽ സൂര്യോദയത്തിനു മുന്നേ കാലിൽ ചരട് ധരിക്കുന്നതാണ് ഉത്തമം . ഇടതുകാലിൽ ധരിക്കുന്നതിലും നല്ലത് വലതുകാലിൽ ധരിക്കുന്നതാണ് . നവഗ്രഹങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഒൻപതു കെട്ടുകൾ ചരടിൽ ഇടാം . ഉത്തമനായ കർമി മന്ത്രോച്ചാരണത്തിലൂടെ ജപിച്ചു തരുന്ന ചരടിൽ ശക്തിയും ചൈതന്യവും ഉണ്ടെന്നാണ് ജ്യോതിഷ പ്രമാണം.