വീട്ടിൽ  തുളസി നട്ടു വളർത്താറുണ്ടോ  ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം 

വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ ഇതു വയ്ക്കാം.
 

പൂജയ്ക്കും ഔഷധമായും ഒക്കെ നാം  ഉപയോഗിക്കുന്ന ചെടിയാണ് തുളസി . ജലദോഷം കഫക്കെട്ട് പോലുള്ള പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നത്കൊണ്ടുതന്നെ മിക്ക വീടുകളിലും തുളസി നട്ടുപിടിപ്പിക്കാറുണ്ട് .എന്നാൽ  തുളസി വളർത്തുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് .

തുളസി ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ ഇതു വയ്ക്കാം.


തുളസി ഒരു സ്ത്രീയായാണ് കണക്കാക്കപ്പെടുന്നത്. അത്കൊണ്ടുതന്നെ മുള്ളുള്ള ചെടികള്‍ ഇതിന്റെ സമീപത്തു വയ്ക്കരുത്. പൂക്കളുണ്ടാകുന്നവ വയ്ക്കുന്നാണ് ഏറ്റവും ഉചിതം. തുളസിയുടെ എണ്ണം ഒരിക്കലും 3, 5 തുടങ്ങിയ ഒറ്റ സംഖ്യകളില്‍ വരാന്‍ പാടില്ല. തുളസിച്ചെടിയ്ക്കു സമീപമായി ചൂല്, ചെരിപ്പ് തുടങ്ങിയ വസ്തുക്കളൊന്നും തന്നെ വയ്ക്കരുത്. ഇത് ദോഷം ചെയ്യും.

ഞായറാഴ്ചകളിലും ഏകാദശി ദിവസങ്ങളിലും തുളസിയില്‍ നിന്നും ഇല പറിയ്ക്കരുതെന്നാണ് വിശ്വാസം. ശിവഭഗവാന് തുളസിയില പൂജിയ്ക്കരുത്. ശിവന്‍ വധിച്ച അസുരന്റെ ഭാര്യയാണ് തുളസിയെന്ന വിശ്വാസമാണ് കാരണം.