ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന്; മോതിരം പോലെ ഓറഞ്ച് നിറത്തിൽ ആകാശത്ത് അഗ്നിവലയം കാണാം
ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും, സൂര്യന്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ആയിരിക്കും ദൃശ്യമാകുക
'ആന്യുലാർ'അഥവാ 'അഗ്നിവലയ' സൂര്യഗ്രഹണമായിരിക്കും ഇത്.
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 17-ന് ദർശിക്കാനാകും. ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മറയ്ക്കുകയും, സൂര്യന്റെ വശങ്ങൾ ചുവന്ന ഓറഞ്ച് നിറത്തിൽ ഒരു മോതിരം പോലെ ആയിരിക്കും ദൃശ്യമാകുക. 'ആന്യുലാർ'അഥവാ 'അഗ്നിവലയ' സൂര്യഗ്രഹണമായിരിക്കും ഇത്.സൂര്യന്റെ 96 ശതമാനവും ചന്ദ്രനാൽ മറയ്ക്കപ്പെടും. ഏകദേശം 2 മിനിറ്റ് 20 സെക്കൻഡ് വരെ ഈ അപൂർവ്വ കാഴ്ച നീണ്ടുനിൽക്കും.
അന്റാർട്ടിക്കയിലെ ഉൾനാടുകളിൽ നിന്ന് മാത്രമേ ഈ സൂര്യഗ്രഹണം കാണാനാവൂ. അതുകൊണ്ടുതന്നെ ഫെബ്രുവരി 17-ലെ ഗ്രഹണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ നേരിട്ട് കാണാൻ സാധിക്കൂ. അടുത്ത സൂര്യഗ്രഹണം അടുത്ത വർഷം ഫെബ്രുവരി ആറിന് നടക്കും ചിലി, അർജന്റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമ ആഫ്രിക്കയിലുമാണ് ഇത് ദൃശ്യമാകുക.
മൂന്നാമത്തെ ഗ്രഹണം 2028 ജനുവരി 26-ന് നടക്കും. 10 മിനിറ്റ് 27 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഇത് ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽ ദൃശ്യമാവുകയും സ്പെയിനിൽ സൂര്യാസ്തമയത്തോടെ അവസാനിക്കുകയും ചെയ്യും.