13 എന്ന സംഖ്യയെ പേടിക്കുന്നതെന്തിന് ? 

 മനുഷ്യരുടെ ചരിത്രം പരിശോധിക്കുമ്പോൾ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാകും. ലോകത്തിന്റെ പല ഭാഗങ്ങളിലും നിന്നുള്ള പുരാവസ്തു കണ്ടെത്തലുകൾ ഇതിന് തെളിവുകളാണ്. ആദ്യം മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ടിരുന്ന വിശ്വാസങ്ങൾ പിന്നീട് പ്രകൃതി ശക്തികളോടുള്ള ആരാധനയായി മാറി. പിന്നീട് ബുദ്ധിവികാസം ഉണ്ടായതോടെ മനുഷ്യർ പ്രകൃതിശക്തികളെ ദൈവങ്ങളായി കണക്കാക്കി അവയ്ക്ക് മനുഷ്യരൂപങ്ങൾ നൽകിയതും ശ്രദ്ധേയമാണ്. കാലക്രമത്തിൽ ചില വിശ്വാസങ്ങൾ മാറുകയും ചിലത് പുതുതായി ചേർന്നു കൊണ്ടിരിക്കുകയുമാണ്. ഇങ്ങനെ മാറിമാറി ഇന്നത്തെ മതങ്ങളും ആചാരങ്ങളും രൂപംകൊണ്ടത്.

അതേസമയം, ചില അന്ധവിശ്വാസങ്ങൾ ലോകമെമ്പാടും ഒരുപോലെ തുടരുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് 13 എന്ന സംഖ്യയോടുള്ള ഭയം. ‘അശുഭസംഖ്യ’ എന്ന നിലയിൽ 13 ഇന്നും പലർക്കും ആശങ്കയുണ്ടാക്കുന്നു. അതിനാലാണ് ചില ഹോട്ടലുകളിൽ 13-ാം നമ്പർ മുറി ഒഴിവാക്കുന്നതും, ചില കെട്ടിടങ്ങളിൽ 12-ാം നിലയ്ക്ക് ശേഷം 13 എന്ന നമ്പർ ഉപയോഗിക്കാതിരിക്കുന്നതും. കേരളത്തിലും ഒരിക്കൽ 13-ാം നമ്പർ വാഹനങ്ങൾ ഉപയോഗിക്കാൻ ചിലർ മടിച്ചെന്ന വാർത്തകളും വന്നിട്ടുണ്ട്. ഈ വിശ്വാസത്തിന് പിന്നിലെ കാരണങ്ങൾ എന്താണ് എന്നത് കൗതുകകരമായ ചോദ്യമാണ്.

13 എന്ന സംഖ്യയോടുള്ള ഈ അന്ധവിശ്വാസം ട്രൈസ്കൈഡെകഫോബിയ (Triskaidekaphobia) എന്നാണ് അറിയപ്പെടുന്നത്. ഈ അന്ധവിശ്വാസത്തിന്‍റെ ഉത്പത്തിയെ കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. അവ മതവിശ്വാസങ്ങൾ, ചരിത്രസംഭവങ്ങൾ, സാംസ്കാരിക ആചാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുരാതന ബാബിലോണില്‍ നിന്നാണ് ഈ അന്ധവിശ്വാസത്തിന്‍റെ തുടക്കമെന്ന് ട്രാവലിംഗ് ഗോസിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം അവകാശപ്പെടുന്നു. ബാബിലോണിയന്‍ വിശ്വാസമനുസരിച്ച് 13 എന്ന സംഖ്യ മരണത്തോടും മരണാനന്തര ജീവിതത്തോടും ബന്ധപ്പെട്ടിരിക്കുന്നു. നോർസ് പുരാണങ്ങളിൽ, ഒരു വിരുന്നിലെ 13-ാമത്തെ അതിഥിയായെത്തുന്ന 'ലോകി ദേവൻ' വിരുന്ന് അലങ്കോലമാക്കി. ഇതോടെ 13 എന്നത് അശുഭ സംഖ്യയായി കണക്കാന്‍ തുടങ്ങി. 

13 എന്ന സംഖ്യ ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ അന്ത്യഅത്താഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. യേശുവും 12 ശിഷ്യന്മാരും അന്ത്യഅത്താഴത്തിന് ഒത്ത് കൂടിയപ്പോള്‍ 13 -മത്തെ അതിഥിയായെത്തിയത് യൂദാസാണെന്ന് ബൈബിള്‍ പറയുന്നു. ഇങ്ങനെ പല മതവിശ്വാസങ്ങളില്‍ 13 ഒരു അശുഭ സംഖ്യയായി കണക്കാക്കപ്പെട്ടു. പതുക്കെ മരണവും നിര്‍ഭാഗ്യങ്ങളും ആ സംഖ്യയ്ക്കൊപ്പം ചേര്‍ക്കപ്പെട്ടു. ഒരു കാലത്ത് യൂറോപ്പ് ആകമാനം മതശുദ്ധീകരണത്തിന്‍റെ പേരില്‍ കത്തോലിക്കാ സഭ കുരിശുയുദ്ധങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 1119 ല്‍ സ്ഥാപിതമായ ഒരു കത്തോലിക്കാ സൈനിക സംഘമാണ് നൈറ്റ്സ് ടെംപ്ലർ (Knights Templar). കത്തോലിക്കാ മതവിശ്വാസികളല്ലാത്തവരെയും കത്തോലിക്കാ സഭയെ എതിര്‍ക്കുന്നവരെയും ഉന്‍മൂലനം ചെയ്യാനായി നൈറ്റ്സ് ടെംപ്ലർ നിയോഗിക്കപ്പെട്ടു. 

ഒപ്പം യുദ്ധത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് അവര്‍ ഒരു പണ ഇടപാട് രീതി പുതുതായി കൊണ്ട് വന്നു. ഇത് പിന്നീട് ബാങ്കിംഗിന്‍റെ ആധുനിക പതിപ്പായി കണക്കാക്കപ്പെടുന്നു. ഈ ബാംങ്കിംഗ് സംവിധാനം അന്ന് ഏറെ പ്രചാരം നേടുകയും അക്കാലത്തെ പ്രബലരായ പലരും ഇവരില്‍ നിന്ന് പണം വായ്പയെടുക്കുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ പണം വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയ ഫ്രാൻസിലെ ഫിലിപ്പ് നാലാമൻ രാജാവ്, നൈറ്റ്സ് ടെംപ്ലറിനെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ 1307 ഒക്‌ടോബർ 13-ന് വെള്ളിയാഴ്ച ദിവസം നൈറ്റ്സ് ടെംപ്ലഴ്സിനെ അദ്ദേഹം അറസ്റ്റ് ചെയ്തു. പിന്നീട് ലോകമെങ്ങും ക്രിസ്തുമത വിശ്വാസം പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ 13 എന്നത് ഒരു നിര്‍ഭാഗ്യ സംഖ്യയാണെന്ന അന്ധവിശ്വാസത്തിനും പ്രചാരം ലഭിച്ചു. യഥാര്‍ത്ഥ്യത്തില്‍ മറ്റേതൊരു സംഖ്യയും പോലൊരു സംഖ്യമാത്രമാണ് 13 ഉം.