സമുദ്രത്തിനടിയിലെ ‘ബ്രേക്ക് സോണുകൾ’ ഭൂകമ്പങ്ങളെ തടയുമെന്ന് പുതിയ പഠനം
ഭൂകമ്പങ്ങൾ വ്യാപിക്കുന്നത് തടയാൻ സമുദ്രത്തിനടിയിലുള്ള് ‘ബ്രേക്ക് സോണുകൾ’ എന്ന് വിശേഷിപ്പിക്കുന്ന പ്രകൃതിദത്ത തടസ്സങ്ങൾക്ക് സാധിക്കുമെന്ന് ഗവേഷകരുടെ കണ്ടെത്തൽ. പുതിയ പഠനത്തെ പറ്റി ന്യൂയോർക്ക് പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. ഭൂകമ്പങ്ങൾ ചില പ്രദേശങ്ങളിലെത്തുമ്പോൾ പെട്ടന്ന് അവസാനിക്കുന്നതിന് പിന്നിലെ രഹസ്യമാണ് പുതിയ പഠനത്തോടെ വെളിപ്പെട്ടത്.

ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്ലൂമിംഗ്ടണിലെ ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ജിയാൻഹുവ ഗോങ് ബ്രേക്ക് സോണുകളെ പറ്റി ശാസ്ത്രലോകത്തിന് നേരത്തെ അറിവുണ്ടായിരുന്നു എന്ന് പറഞ്ഞു. എന്നാൽ അവയെപറ്റി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പസഫിക് സമുദ്രത്തിൽ ഇക്വഡോറിൽ നിന്ന് ഏകദേശം 1,000 മൈൽ അകലെ സ്ഥിതിചെയ്യുന്ന ഗോഫാർ ഫോൾട്ടാണ് (Gofar fault) ഗവേഷത്തിനായി തെരഞ്ഞെടുത്തത്. സമുദ്രജലവും പാറയും സംയോജിച്ചാണ് ഇത്തരത്തിലുള്ള ബ്രേക്ക് സോൺ രൂപപ്പെടുന്നതെന്നും. ഭൂകമ്പം വ്യാപിക്കുന്നത് തടയാൻ ഇവയ്ക്ക് സാധിക്കുമെന്നും ഗവേഷകർ പറയുന്നു.
തീവ്രമായ ഭൂകമ്പങ്ങൾ ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്താറുണ്ടെങ്കിലും അവ വേഗം തന്നെ ശാന്തമാകുന്നുവെന്നും കണ്ടെത്തി. ഫോൾട്ടുകളിലെ വിള്ളലികൾ നിറഞ്ഞ സങ്കീർണമായ പ്രദേശമാണ് ഭൂകമ്പത്തെ നിയന്ത്രിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. കടൽവെള്ളം നിറഞ്ഞ ഈ വിള്ളലുകൾ ഭൂകമ്പ സമയത്ത് ഈ വിള്ളലുകൾ അടയുകയും ഭൂകമ്പത്തെ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.