ഈ നക്ഷത്രക്കാരായ അമ്മായിയമ്മയും മരുമകളും ആണോ ? എങ്കിൽ കലഹം ഉറപ്പ് !

പണ്ടുമുതൽക്കേ പറഞ്ഞു കേൾക്കുന്നതാണ് വീടുകളിലെ അമ്മായിയമ്മ - മരുമകൾ കലഹം. പക്ഷെ സ്വന്തം മകളെ പോലെ മരുമകളെ കണ്ട് സ്നേഹിക്കുന്ന അമ്മായി അമ്മയും ഉണ്ട്.
 

പണ്ടുമുതൽക്കേ പറഞ്ഞു കേൾക്കുന്നതാണ് വീടുകളിലെ അമ്മായിയമ്മ - മരുമകൾ കലഹം. പക്ഷെ സ്വന്തം മകളെ പോലെ മരുമകളെ കണ്ട് സ്നേഹിക്കുന്ന അമ്മായി അമ്മയും ഉണ്ട്.

ജ്യോതിഷത്തിൽ നക്ഷത്രഫലപ്രകാരം അമ്മായിയമ്മ-മരുമകള്‍ ബന്ധത്തെ നിര്‍വചിയ്ക്കുന്നുണ്ട്. ചില പ്രത്യേക നക്ഷത്രക്കാര്‍ അമ്മായിയമ്മ-മരുമകൾ ബന്ധമായി വരുമ്പോള്‍ അവര്‍ തമ്മില്‍ കലഹമുണ്ടാകുമെന്ന് ജ്യോതിഷം പറയുന്നുണ്ട്. പരസ്പരം പൊരുത്തമില്ലാത്ത നാളുകാര്‍ എന്നു പറയാം. ഇത് പൊതുഫലം എന്നു കൂടി പറയണം.

അത്തം അശ്വതി നക്ഷത്രക്കാർ

അത്തം, അശ്വതി നക്ഷത്രക്കാര്‍ വന്നാല്‍ ഇതില്‍ അസ്വാരസ്യങ്ങളുണ്ടാകാം. അമ്മായിഅമ്മ, മരുമകള്‍ ഇത്തരം നക്ഷത്രങ്ങള്‍ വന്നാല്‍. ഈ രണ്ടു നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രം വേണമെങ്കിലും ഇരുവരുമാകാം. ഇന്ന നക്ഷത്രം മരുമകളോ ഇന്ന നക്ഷത്രം അമ്മായിഅമ്മയോ ആകണം എന്നില്ല. ഇവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചക്കുറവുണ്ടാകും. വഴക്കുകളുണ്ടാകാം. ഇത്തരത്തിലെ മറ്റു രണ്ട് നക്ഷത്രങ്ങളാണ് ചിത്തിരയും മകയീര്യവും. അമ്മായിഅമ്മ-മരുമകള്‍ ഇത്തരത്തിലെ നക്ഷത്രങ്ങളില്‍ പെട്ടാല്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയേറെയാണ്.

പുണര്‍തവും ചോതിയും

പുണര്‍തവും ചോതിയും തമ്മിലും ഇത്തരം പ്രശ്‌നങ്ങളുണ്ടാകും. ഒരാള്‍ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകില്ല. വിശാഖവും മൂലവും ഇത്തരത്തിലെ തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും വഴി വയ്ക്കുന്ന മറ്റു രണ്ട് നക്ഷത്രങ്ങളാണ്. തൃക്കേട്ടയും രേവതിയും ഇത്തരത്തിലെ മറ്റു രണ്ട് നക്ഷത്രമാണ്. മകവും ഉത്രാടവും അമ്മായിഅമ്മ-മരുമകള്‍ സ്വരച്ചേര്‍ച്ചില്ലാത്ത രണ്ട് നക്ഷത്രങ്ങളാണ്. ഇവര്‍ രണ്ടുനാളുകാരും ശുദ്ധരാണ്. നിഷ്‌കളങ്കരാണ്. എന്നാലും വഴക്കുകളുണ്ടാകാം.

തിരുവോണവും ചതയവും

തിരുവേണവും ചതയവുമാണ് മറ്റു രണ്ട് നക്ഷത്രക്കാര്‍. പരസ്പരം കുറ്റപ്പെടുത്തലുകളും വഴക്കുകളുമുണ്ടാകാന്‍ സാധ്യതയുള്ള രണ്ട് നക്ഷത്രങ്ങളാണ് ഇത്. അവിട്ടവും തിരുവാതിരയും കീരിയും പാമ്പും പോലുള്ള രണ്ട് നക്ഷത്രങ്ങളാണ്. അതായത് ഇത്തരം രണ്ടു നാളുകള്‍ അമ്മായിഅമ്മ-മരുമകള്‍ പോരിന് ഇടയാക്കും.
ഇവരും ചേർന്നുപോകില്ല

പൂരുരുട്ടാതി-ഭരണി നക്ഷത്രക്കാര്‍ ചേര്‍ന്നു പോകാത്ത മറ്റ് രണ്ടു നാളുകാരാണ്. കാര്‍ത്തികയും ഉത്രവും ഇത്തരത്തിലെ മറ്റു രണ്ട് നക്ഷത്രങ്ങളാണ്. പൂരവും രോഹിണിയും തമ്മിലും ചേരാത്ത നക്ഷത്രങ്ങളാണ്. പൂയവും ഉത്രട്ടാതിയും വന്നാല്‍ ശത്രുക്കളെ പോലെയായിരിയ്ക്കും പെരുമാറ്റമെന്ന് പറയാം. ആയില്യം-അനിഴം നക്ഷത്രക്കാരും പരസ്പരം ചേര്‍ന്നു പോകാത്ത രണ്ടു നാളുകാരാണ്.

പൂരാടവും ഭരണിയും

പൂരാടവും ഭരണിയും അമ്മായിഅമ്മ-മരുമകള്‍ ബന്ധത്തിന് നല്ലതല്ല. നിര്‍ബന്ധബുദ്ധി വരുന്നതാണ് കൂടുതല്‍ പ്രശ്‌നം. പൂരോരുട്ടാതി, ഉത്രാടം നക്ഷത്രക്കാരും തമ്മില്‍ ചേരാത്ത രണ്ടു നാളുകാരാണ്. ഇതുപോലെ അശ്വതിയും ഉത്രവും അമ്മായിഅമ്മ-മരുമകള്‍ ബന്ധത്തിന് ചേര്‍ച്ചയില്ലാത്ത രണ്ട് നാളുകാരാണ്. ഇവിടെ ആരെങ്കിലും ഒരാള്‍ കൂടുതല്‍ പ്രശ്‌നക്കാരാകും.

അതുപോലെ, അത്തവും മകയിരവും ഇത്തരം ചേര്‍ച്ചയില്ലാത്ത നക്ഷത്രമാണ്. ചിത്തിരയും തിരുവോണവും പരസ്പരം ഒത്തുപോകാന്‍ സാധിയ്ക്കാത്ത നാളുകാരാണ്. മൂലവും തൃക്കേട്ടയും ഇത്തരത്തിലെ പൊരുത്തക്കുറവുള്ള നാളുകാരാണ്. പൂരവും തിരുവാതിരയും അമ്മായിഅമ്മ, മരുമകള്‍ നാളുകാരെങ്കില്‍ വലിയ വഴക്കുകള്‍ക്ക് സാധ്യതയുണ്ടെന്ന് ജ്യോതിഷം പറയുന്ന പൊതുഫലമായി വരുന്നു.