വീട്ടിൽ മണി പ്ലാന്റ് വളർത്തിയാൽ ദോഷമോ ?
വീടിന്റെ അകത്തളങ്ങൾ സുന്ദരമാക്കുന്ന ഒരു ചെടിയെന്നതിലുപരി, ഭാഗ്യവും സമൃദ്ധിയും നൽകുമെന്ന് വിശ്വാസമുള്ളതിനാലാണ് പലരും മണി പ്ലാന്റ് വീട്ടിൽ വളർത്തുന്നത്. അലങ്കാര മൂല്യം മാത്രമല്ല, വീട്ടിനുള്ളിലെ വായുവിനെ ശുദ്ധമാക്കാനും ഇത് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത്തരം ഗുണങ്ങളാൽ തന്നെയാണ് മണി പ്ലാന്റ് വീടിനകത്തെ പ്രിയപ്പെട്ട സസ്യമായി മാറിയത്.

പ്രത്യേകിച്ച് ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയി പ്രകാരം, മണി പ്ലാന്റിന് വലിയ പ്രാധാന്യമുണ്ട്. വീടിനകത്ത് ശരിയായ സ്ഥാനത്ത് ഈ ചെടി വച്ചാൽ ഭാഗ്യവും സമ്പത്തും വർധിക്കുമെന്ന് ഫെങ്ഷൂയി വിശ്വാസം പറയുന്നു. എന്നാൽ തെറ്റായ സ്ഥാനത്ത് വച്ചാൽ പ്രതീക്ഷിച്ച ഫലത്തിന് വിപരീതമായി ബാധിക്കാമെന്ന മുന്നറിയിപ്പും അതോടൊപ്പം ഉണ്ടെന്നതാണ് ശ്രദ്ധിക്കേണ്ടത്.
സ്ഥാനം
വീടിനുള്ളിൽ തെക്കു കിഴക്കു ഭാഗത്തായി മണിപ്ലാന്റ് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ ഇത് ഉത്തമമാണ്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണി പ്ലാന്റ് നടരുതെന്നും വാസ്തു വിദഗ്ധർ പറയുന്നു. നെഗറ്റീവ് എനർജിയുള്ള വശമാണ് ഇത്.
പരിപാലനം
ശ്രദ്ധയോടെ വേണം മണി പ്ലാന്റ് പരിപാലിക്കാൻ. സൂര്യപ്രകാശം മണി പ്ലാന്റിന്റെ വളർച്ചയ്ക്ക് അത്യാവശ്യമായതിനാൽ ജനലിന് സമീപത്ത് മണി പ്ലാന്റ് വളർത്തുന്നതാണ് നല്ലത്. ചട്ടിയിൽ അല്ലാതെ അലങ്കാരകുപ്പികളിൽ വെള്ളം നിറച്ചും ചിലർ മണി പ്ലാന്റ് വയ്ക്കാറുണ്ട്. ജോലിസ്ഥലങ്ങളിലും മണി പ്ലാന്റ് പരിപാലിക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം. അതുപോലെ മണിപ്ലാന്റ് ഒരിക്കലും ഉണങ്ങിപ്പോവാതെ ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് ഊർജത്തെയാണ് കാണിക്കുന്നത്. വീട്ടിലെ സമ്പത്ത് ശോഷിച്ചു പോകുന്നതിന്റെ മുന്നറിയിപ്പായാണ് പലരും മണി പ്ലാന്റ് ഉണങ്ങി പോകുന്നതിനെ കാണുന്നത്.
ശാസ്ത്രീയമായ അടിത്തറയില്ലെങ്കിലും മണി പ്ലാന്റ് ഭാഗ്യം കൊണ്ട് വരുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ചുരുക്കത്തിൽ വെറുതെയൊരു മണി പ്ലാന്റ് വീട്ടിനുള്ളിൽ കൊണ്ട് സ്ഥാപിച്ചത് കൊണ്ട് സമ്പത്ത് കുമിഞ്ഞു കൂടുമെന്ന ധാരണ ശരിയല്ല.