ചന്ദ്രനിലേക്കുള്ള ചരിത്രയാത്ര ; 56 വർഷത്തിന് ശേഷം റെക്കോർഡ് തകർത്ത് ആർട്ടമിസ്

ബഹിരാകാശ ദൗത്യത്തിൽ ചരിത്രം കുറിച്ച് ആർട്ടമിസ് ചന്ദ്രനെ തൊടുകയാണ്. അപ്പോളോ യു​ഗത്തിന് ശേഷം ചന്ദ്രൻ്റെ ഇത്രയും അടുത്തെത്തുന്ന ദൗത്യം കൂടിയാണ് ഇത്. അപ്പോളൊ 13, -56 വർഷം മുന്നെ രചിച്ച റെക്കോർഡ് മറികടന്നാണ് നാസയുടെ ആർട്ടമിസ് ചരിത്ര നേട്ടം കൈവരിക്കുന്നത്.

1970-ൽ അപ്പോളോ 13 ൻ്റെ 248,655 മൈൽ എന്ന ദൂര റെക്കോർഡ് ആർട്ടമിസ് II മറികടന്നു. പഴയ റെക്കോർഡിനേക്കാൾ ഏകദേശം 4,100 മൈൽ (6,600 കിലോമീറ്റർ) കൂടുതൽ ദൂരമാണ് ആർട്ടിമിസിലെ നാലം​ഗ സംഘം സഞ്ചരിക്കുക. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ ബഹിരാകാശ യാത്രികനുമാണ് ദൗത്യത്തിൻ്റെ ഭാ​ഗമായി ആർട്ടിമിസിലുള്ളത്. യാത്ര കൈവലരിച്ചത് ചരിത്ര നേട്ടങ്ങളാണ്. 

പുതുതായി രണ്ട് ചന്ദ്ര ​ഗർത്തങ്ങൾ ഇവർ നിരീക്ഷിച്ചു. അതിന് കരോൾ എന്നും ഇൻ്റ​ഗ്രിറ്റി എന്നുമാകും പേരിടുക. ഇത് കൂടാതെ ചന്ദ്രന് പിന്നിലുള്ള അപൂർവമായ സൂര്യ​ഗ്രഹണത്തിനും ഇവർ സാക്ഷ്യം വ​ഹിച്ചു.

അപ്പോളോ 13 ഉപയോഗിച്ച ‘ഫ്രീ റിട്ടേൺ ട്രാജക്റ്ററി’എന്ന സാങ്കേതിക വിദ്യ തന്നെയാണ് ആർട്ടമിസ് II-ഉം പിന്തുടരുന്നത്. ഇത് ഇന്ധനച്ചെലവ് കുറക്കാൻ സഹായിക്കുന്നു. ചന്ദ്രൻ്റെ വി​ദൂര വശത്തെ ചിത്രങ്ങളടക്കം പകർത്തിയാണ് ആർട്ടമിസ് മുന്നേറിയത്.