പേരിന്റെ ആദ്യ അക്ഷരം ഇത് ആണോ? നിങ്ങളുടെ ജീവിത രഹസ്യം കണ്ടെത്താം
പലപ്പോഴും പേരിന്റെ അർഥം നോക്കിയാണ് പലരും കുഞ്ഞുങ്ങൾക്ക് പേരിടുന്നത്. എന്നാൽ ഈ പേരുകളുടെയെല്ലാം ആദ്യാക്ഷരം ആ വ്യക്തിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ ഓരോ അക്ഷരത്തിനും ഓരോ സ്വഭാവമുണ്ടത്രേ. അതെന്താണെന്ന് പരിശോധിക്കാം...
പലപ്പോഴും പേരിന്റെ അർഥം നോക്കിയാണ് പലരും കുഞ്ഞുങ്ങൾക്ക് പേരിടുന്നത്. എന്നാൽ ഈ പേരുകളുടെയെല്ലാം ആദ്യാക്ഷരം ആ വ്യക്തിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അതെ ഓരോ അക്ഷരത്തിനും ഓരോ സ്വഭാവമുണ്ടത്രേ. അതെന്താണെന്ന് പരിശോധിക്കാം...
A എന്നാണ് ആദ്യ അക്ഷരമെങ്കിൽ
വെട്ടിത്തുറന്നു പറയാൻ മടിയില്ലാത്തവരായിരിക്കും. നിശ്ചയദാർഢ്യമുള്ളർ. മറ്റുള്ളവരെ അംഗീകരിക്കാൻ മടിയുള്ള ഇവർ സ്വന്തം നിലപാടുകളെ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്നവരായിരിക്കും. വൈരാഗ്യബുദ്ധി കൂടുതലായിരിക്കും. വിചാരിച്ച കാര്യങ്ങൾ നടപ്പാക്കാൻ എന്തും ചെയ്യും.
B എന്നാണ് ആദ്യ അക്ഷരമെങ്കിൽ
അന്തർമുഖർ ആയിരിക്കും പൊതുവെ.കലയും സൗന്ദര്യവും ആസ്വദിക്കുന്നവർ. കലയുമായി ബന്ധപ്പെട്ട മേഖലയിൽ ശോഭിക്കാൻ കഴിയുമെങ്കിലും പരപ്രേരണ കൊണ്ടായിരിക്കും ഇവരുടെ കഴിവുകൾ പുറത്തുവരിക. സാമ്പത്തികമായി മികച്ചനിലയിലെത്താൻ സാധിക്കുന്നവരായിരിക്കും.
C എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ധൈര്യക്കുറവുള്ളവരായിരിക്കും പൊതുവെ. കൂടെയുള്ള അക്ഷരങ്ങളാണ് ഇവരുടെ ജീവിതഗതി നിർണയിക്കുക. പുരോഗമന ചിന്താഗതിക്കാരാകും. വികാരങ്ങളെ നിയന്ത്രിക്കാൻ അറിയുന്ന ഇക്കൂട്ടർ സ്‌നേഹം ആഗ്രഹിക്കുകയും തിരിച്ചുനൽകാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
D എന്നാണ് ആദ്യ അക്ഷരമെങ്കിൽ
സ്‌നേഹസമ്പന്നരും ദയാലുക്കളും മുതിർന്നവരെ ബഹുമാനിക്കുന്നവരുമായിരിക്കും ഇക്കൂട്ടർ. ഫലിതപ്രിയർ. അധ്വാനശീലരായിരിക്കും. രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ള ഇവർ ആത്മാർത്ഥയുള്ളവരുമായിരിക്കും. ശത്രുവിനെ പോലും മിത്രമാക്കാനുള്ള കഴിവുണ്ടാകും.
E എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ഏത് വെല്ലുവിളികളെയും അതിജീവിക്കാൻ കഴിവുള്ളവർ. സർവാദരണീയരായിരിക്കും. വായനാശീലമുള്ളവർ. സുഹൃത്തക്കളായിരിക്കും സമ്പാദ്യം. യാത്രയും വിശ്രമമില്ലായ്മയും മറ്റൊരു പ്രത്യേകത.
F എന്നാണ് ആദ്യ അക്ഷരമെങ്കിൽ
നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്നവരാണെങ്കിലും ജാഗ്രത ഏറെ വേണ്ടവരാണ് F എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. ശ്രദ്ധിച്ചില്ലെങ്കിൽ സൗഹൃദവും ഐക്യവും സ്‌നേഹവുമെല്ലാം കൈമോശം വരാവുന്ന സ്വഭാവമാണ് ഇക്കൂട്ടർക്ക്. നിർബുദ്ധിയുള്ളവരാണ്. കലാകായിക രംഗങ്ങളിൽ ഇക്കൂട്ടർക്ക് ശോഭിക്കാൻ കഴിയും.
G എന്നാണ് ആദ്യ അക്ഷരമെങ്കിൽ
വലിയ ഈശ്വരവിശ്വാസികളായിരിക്കും G എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. ഏകാന്തത ഇഷ്ടപ്പെടുന്ന ഇക്കൂട്ടർ സ്വന്തം കാര്യത്തിന് വേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും തയ്യാറായിരിക്കും.സാമ്പത്തികശേഷിയുള്ളവരാണെങ്കിലും പിശുക്കരായിരിക്കും. കർമ്മരംഗത്ത് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഇവർക്ക് നല്ല പദവികളും ലഭിക്കാൻ സാധ്യതയുണ്ട്.
H എന്നാണ് ആദ്യ അക്ഷരമെങ്കിൽ
കഠിനാധ്വാനികൾ. എന്നാൽ അലസത കൂടുതലുള്ളവരായിരിക്കും. സ്‌നേഹസമ്പന്നരായ ഇവർക്ക് ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഒരു പോലെയായിരിക്കും. ശത്രുക്കളുടെ ശല്യം എപ്പോഴും അനുഭവിക്കേണ്ടിവരും. എന്നാൽ അന്തിമവിജയം ഇവർക്കൊപ്പമായിരിക്കും. ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുന്നവരായാരിക്കും.
I എന്നാണ് ആദ്യ അക്ഷരമെങ്കിൽ
സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കു മുൻതൂക്കം നൽകുന്നവരായിരിക്കും ഇവർ. സ്വാർഥരും അഹംഭാവികളുമായിരിക്കും. അമിത ആത്മവിശ്വാസികളായ ഇവർ എല്ലായിടത്തും നേതൃസ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നവരായിരിക്കും. ആഡംബര പ്രിയരാണ്. പരാജയം ഇവർക്ക് സഹിക്കാൻ പറ്റില്ല. ഈ അക്ഷരത്തിൽ പേര് തുടങ്ങുന്ന മിക്കവരും പ്രശസ്തിക്കർഹരാകും.
J എന്നാണ് ആദ്യ അക്ഷരമെങ്കിൽ
അവനവനെ തന്നെ കൂടുതൽ ഇഷ്ടപ്പെടുന്നവരായ ഇക്കൂട്ടർ നേതൃഗുണമുള്ളവരുമായിരിക്കും. മറ്റുള്ളവരെക്കുറിച്ച് കൃത്യമായി ഊഹിച്ചെടുക്കാനുള്ള കഴിവാണ് ഇക്കൂട്ടരുടെ ഒരു പ്രത്യേകത. ആരെയും ആകർഷിക്കാനുള്ള കഴിവ്. എല്ലാവരോടും അടുപ്പം കാണിക്കുമെങ്കിലും ആത്മാർഥത കുറവാണ്. സ്വന്തം കാര്യം നേടാനായി പ്രിയപ്പെട്ടവരെ പോലും ചിലപ്പോൾ ഇവർ തള്ളിപ്പറയും. എന്നാൽ, ആപത്ഘട്ടങ്ങളിൽ തുണയായി ഓടിയെത്തുകയും ചെയ്യും. കലാരംഗത്തും രാഷ്ട്രീയരംഗത്തും ഇവർ ശോഭിക്കും.
K എന്നാണ് ആദ്യ അക്ഷരമെങ്കിൽ
മറ്റുള്ളവരെ വശത്താക്കാനും സഹകരിപ്പിക്കാനും പ്രത്യേക കഴിവുള്ളവർ. സുഖദുഃഖ സമ്മിശ്രമായ ജീവിതമായിരിക്കും. നാണംകുണുങ്ങികളായിരിക്കും പൊതുവെ. എന്നാൽ കുരുട്ടുബുദ്ധിയുള്ളവരായിരിക്കും. ഉയർന്നതലത്തിൽ എത്താൻ കഴിവുള്ളവർ.
L എന്നാണ് ആദ്യ അക്ഷരമെങ്കിൽ
പൊതുസമ്മതം നേടിയെടുക്കാൻ കഴിയുന്ന തരത്തിൽ ആകർഷകമായ സ്വഭാവമാണിവരുടെ പ്രത്യേക. സ്വന്തം വഴി സ്വയം കണ്ടെത്താൻ കഴിവുള്ളവർ. സ്വപ്നജീവികളാണ് ഇവർ. കുഞ്ഞു കാര്യങ്ങൾ പോലും മതിമറന്ന് ആഘോഷിക്കും. ആത്മാർഥ പ്രണയത്തിൽ വിശ്വസിക്കുന്നവരും, ആദർശവാദികളുമാണ്. വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്തവരായിരിക്കും.
M എന്നാണ് ആദ്യ അക്ഷരമെങ്കിൽ
കുടുംബത്തോട് വളരെയധികം സ്‌നേഹമുള്ളവർ. ഉയർച്ചതാഴ്ചകൾ ജീവിതത്തിൽ കൂടുതൽ അനുഭവിക്കാൻ യോഗമുള്ളവരായിരിക്കും. അച്ചടക്കത്തോടെ ലക്ഷ്യം വെച്ചാൽ എന്തും നേടിയെടുക്കാൻ കഴിവുള്ളവർ. പണം ചെലവഴിക്കാൻ ഒരു മടിയുമില്ലാത്ത ഇവർക്ക് അതുപോലെ തന്നെ ധനം സമ്പാദിക്കാനും കഴിവുണ്ട്. അനാവശ്യ വാശിക്കാരായിരിക്കും. ഇത് പല അപകടങ്ങളിലും കൊണ്ടെത്തിക്കും.
N എന്നാണ് ആദ്യ അക്ഷരമെങ്കിൽ
സ്‌നേഹിക്കുന്നവർക്കായി എന്ത് ത്യാഗം ചെയ്യാനും മടിയില്ലാത്തവർ. കാരുണ്യമുള്ളവരായ ഇവർക്ക് വീണ്ടുവിചാരംകുറവായിരിക്കും. ധനം സമ്പാദിക്കുന്നതാണ് ജീവിതലക്ഷ്യമെന്ന് കരുതുന്നവരായിരിക്കും. പിശുക്കരായിരിക്കും. സുഹൃത്തുക്കൾ ധാരാളമുണ്ടാകും. മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും.
O എന്നാണ് ആദ്യ അക്ഷരമെങ്കിൽ
സാമ്പത്തികമായി ഉയർച്ചയുള്ളവരായിരിക്കും. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ പ്രത്യേക കഴിവുണ്ടായിരിക്കും. ബന്ധുക്കൾ പലപ്പോഴും ഇക്കൂട്ടർക്ക് ശത്രുക്കളാവും. ജീവിതത്തിൽ വിജയങ്ങളേക്കാൾ കൂടുതൽ പരാജയമായിരിക്കും ഇവർക്ക്.
P എന്നാണ് ആദ്യ അക്ഷരമെങ്കിൽ
എപ്പോഴും ഓരോ പ്രശ്‌നങ്ങളിൽ ചെന്നുചാടുന്നവരായിരിക്കും. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ കഴിയുന്നവർ. സന്തോഷം നൽകുന്ന കാര്യങ്ങൾക്കായി എത്ര പണം വേണമെങ്കിലും ചെലവഴിക്കും. തന്റെ തീരുമാനങ്ങൾ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സ്വഭാവം ചിലപ്പോഴൊക്കെ ഇവർ പ്രകടിപ്പിക്കാറുണ്ട്. കുടുംബത്തെ ചേർത്തുനിർത്തുന്നവരാണ്.
Q എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ആരെയും ആകർഷിക്കുന്നവർ. സത്യസന്ധരും അത്യാഗ്രഹമില്ലാത്തവരുമാണ് ഇക്കൂട്ടർ. രഹസ്യസ്വഭാവമുള്ള കാര്യങ്ങൾ ഇവരുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് കണ്ടാലും ചോദ്യം ചെയ്യാനുള്ള പ്രവണതയാണ് ഇവരിലുള്ളത്. പ്രണയകാര്യങ്ങളിലും സൗഹൃദസംഭാഷണങ്ങളിലും മിടുക്കർ.
R എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ആത്മവിശ്വാസം കൂടുതലുള്ളവർ. മറ്റുള്ളവരോടു സഹാനുഭൂതി കാണുമെങ്കിലും പലപ്പോഴും മറിച്ചാണു മറ്റുള്ളവർക്കു അനുഭവപ്പെടുക. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം. നിർബന്ധബുദ്ധിയുള്ളവർ. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുകയും അത് ജീവിതാവസാനം വരെ നിലനിർത്തുകയും ചെയ്യും. ഇഷ്ടമുള്ളവർക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്തവരാണ്. കുടുംബത്തിന് ഏറെ വില കൊടുക്കുന്നവരാണ്.
S എന്നാണ് ആദ്യ അക്ഷരമെങ്കിൽ
സ്വന്തം അഭിപ്രായങ്ങൾ സമൂഹത്തിൽ പ്രകടിപ്പിക്കുന്നവർ. ലോലഹൃദയരാണ്. സ്‌നേഹമുള്ളവരും. അതേ പോലെ പെട്ടെന്ന് ദേഷ്യംവരുന്നവരുമാണ്. അധ്വാനശീലമുള്ളവരായ ഇവർ തിരിച്ചടികളിൽ തളരാതെ മുന്നേറുന്നവരുമാണ്. ശ്രദ്ധ, വിവേകം, കാര്യക്ഷമത എന്നിവയാണ് ഇവരുടെ പ്രധാന പ്രത്യേകതകൾ. നന്മയുള്ള മനസാണെങ്കിലും സംസാരരീതി കാരണം നേരെ തിരിച്ചാണ് മറ്റുള്ളവർക്ക് അനുഭവപ്പെടുക. ട ആവർത്തിച്ചുവന്നാൽ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളുണ്ടാവും.
T എന്നാണ് ആദ്യ അക്ഷരമെങ്കിൽ
സൗഹൃദങ്ങൾ നിലനിർത്താൻ ഇഷ്ടപ്പെടുന്നവർ. നേതൃഗുണമുള്ളവർ. സുഖപ്രദമായ ജീവിതം, കഠിനപ്രവർത്തനം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇക്കൂട്ടർക്ക് പണം ചിലവാക്കാൻ ഒരു മടിയുമില്ല. .രഹസ്യങ്ങൾ സൂക്ഷിക്കാൻ മിടുക്കരാണ് ഇവർ.
U എന്നാണ് ആദ്യ അക്ഷരമെങ്കിൽ
അശ്രദ്ധയും ലക്ഷ്യബോധമില്ലായ്മയുമാണ് ഇക്കൂട്ടരുടെ പ്രധാന പ്രശ്‌നം. ആൾക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിവുണ്ടെങ്കിലും കൈയിൽ വരുന്ന സൗഭാഗ്യങ്ങൾ നഷ്ടപ്പെടാൻ യോഗമുള്ളവർ. സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവർ. സുഹൃത്തുക്കൾക്ക് ഒരുപാട് സ്‌നേഹിക്കുന്നവർ. ഉയർന്ന ചിന്താഗതിയും മികച്ച വ്യക്തിത്വവും ഇവരുടെ മുഖമുദ്രകളാണ്.
V എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ഒരേ സമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധചെലുത്താൻ കഴിലുള്ളവർ. ഊർജസ്വലർ. വ്യക്തമായ ലക്ഷ്യബോധമുള്ളവരുമായിരിക്കും ഇവർ. ആത്മാർത്ഥത, സ്നേഹം, ത്യാഗമനോഭാവം എന്നിവ മുഖമുദ്ര. കഷ്ടപ്പൊടുകൾ ജീവിതത്തിലൊരുപാടുണ്ടാകും. ടേണ്ടി വരുന്ന ഇവർ അവസാന വിജയം വരിച്ച് ഒരു സ്ഥാനത്തെത്തുമെന്ന് ഉറപ്പ്. സ്വന്തം കാര്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അത്ര താത്പര്യമില്ലാത്തവരാണെങ്കിലും ആത്മാർത്ഥമായ ബന്ധങ്ങൾ ആഗ്രഹിക്കുന്ന ഇവർ വലിയ സുഹൃദ്വലയത്തിന്റെ ഉടമകളായിരിക്കും.
W എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ജീവിതം അങ്ങേയറ്റം ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവർ. ജനസമ്മതിയുള്ളവരുമായിരിക്കും. എന്തിനേയും ചോദ്യം ചെയ്യുവാനും വിമർശനബുദ്ധ്യാ വിലയിരുത്താനും അപാര കഴിവായിരിക്കും ഇക്കൂട്ടർക്ക്. വാക്ചാതുര്യത്തിന് ഉടമകളായിരിക്കും. എന്ത് കാര്യത്തിലും ഇവർക്ക് വിജയം ഉറപ്പാണ്. സ്വയം പുകഴ്ത്തൽ ഇവരിൽ കൂടുതലായി കാണുന്നു.
X എന്നാണ് ആദ്യ അക്ഷരമെങ്കിൽ
പ്രശ്‌നങ്ങൾ ഒരുപാട് നേരിടേണ്ടി വരുന്നവരാണെങ്കിലും അതിൽ നിന്നെല്ലാം പാഠമുൾക്കൊണ്ട് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിവുള്ളവർ. സ്‌നേഹസമ്പന്നരാണെങ്കിലും പെട്ടെന്ന് സ്വഭാവം മാറുന്നവരായിരിക്കും. എടുത്ത്ചാട്ടം കൂടെപ്പിറപ്പായിരിക്കും. ജോലിയിൽ നല്ല കഴിവുള്ളവർ. പെട്ടെന്ന് ദ്യേഷ്യപ്പെടുന്നവരായിരിക്കും.
Y എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ത്യാഗശീലമുള്ളവരായിരിക്കും. സുരക്ഷിതത്വം ആഗ്രഹിക്കുന്നവരായിരിക്കും.സാമൂഹിക അംഗീകാരവും മതിപ്പും ആർജിക്കാൻ ശേഷിയുള്ള അക്ഷരമാണ് Y. ഏകാന്തത ഇഷ്ടപ്പെടുന്നവർ. മറ്റുള്ളവർക്ക് സഹായകരമായ രീതിയിൽ പെരുമാറാനും അതുവഴി നേതൃസ്ഥാനത്തേയ്ക്കെത്താനും ഇവർ ശ്രമിക്കും.
Z എന്നാണ് ആദ്യ അക്ഷരമെങ്കിൽ
ആഡംബരവും അധികാരവുമാണ് ഈ അക്ഷരത്തിന്റെ പ്രത്യേകതകൾ. പ്രശസ്തിയിലേക്ക വഴിയൊരുക്കാൻ കഴിയുന്ന അക്ഷരം. സാമ്പത്തിക കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറാവാത്തവർ. ഒറ്റപ്പെട്ട ജീവിതമായിരിക്കും ഇവർക്ക്. കുടുംബാംഗങ്ങൾക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും മടിയില്ലാത്തവരാണ്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിച്ചിരിക്കുന്ന സ്വഭാവം ഇക്കൂട്ടർക്കില്ല.