നിങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ‘M’ ആണോ? 

പേരിന്റെ ആദ്യാക്ഷരം M എന്ന് തുടങ്ങുന്നവർ  മിടുമിടുക്കരെന്നാണ് പറയുന്നത്. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഒരു അദ്ഭുതശക്തി ആദ്യാക്ഷരം M എന്ന് തുടങ്ങുന്ന ഇവർക്കുണ്ട്.
 

പേരിന്റെ ആദ്യാക്ഷരം M എന്ന് തുടങ്ങുന്നവർ  മിടുമിടുക്കരെന്നാണ് പറയുന്നത്. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിയുന്ന ഒരു അദ്ഭുതശക്തി ആദ്യാക്ഷരം M എന്ന് തുടങ്ങുന്ന ഇവർക്കുണ്ട്.

കൂടാതെ സാമൂഹിക അംഗീകാരം ലഭിക്കുന്ന അക്ഷരം കൂടിയാണ്. ജീവിതത്തിൽ കൂടുതൽ ഉയർച്ചതാഴ്ചകൾ അനുഭവിക്കുന്നവരായിരിക്കും M അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. കുടുംബത്തോട് അങ്ങേയറ്റം സ്നേഹമുള്ളരാണ് ഇക്കൂട്ടർ. എന്നാൽ സ്നേഹക്കുറവനുഭവിക്കുമ്പോൾ സ്വയം തളർന്നുപോകുന്ന അവസ്ഥവരും.

ഭാവനാസമ്പന്നരും ഉത്സാഹഭരിതരും കഠിനാധ്വാനികളുമായ ഇവർ സിനിമാരംഗത്തും മാധ്യമരംഗത്തും സാംസ്കാരികരരംഗത്തുമെന്നുവേണ്ട കൈവയ്ക്കുക്കുന്ന മേഖലയിലെല്ലാം ശോഭിക്കും.മറ്റുള്ളവരെക്കുറിച്ച് ചിന്തിച്ച് നേരം കളയുന്ന സ്വഭാവം ഇവർക്ക് തീരെയില്ല. സ്വന്തം കഴിവിലും കടമകളിലും വിശ്വസിക്കുന്നവരാണ്. ആത്മധൈര്യവും മനക്കരുത്തും ഇവരുടെ മുഖമുദ്രകളാണ്, എന്നാൽ പുറത്തുകാണിക്കില്ല. കർക്കശസ്വഭാവക്കാരാണ്.

സാമൂഹികരംഗത്തു തനിക്കാകാവുന്നതിലധികം സജീവമാകാൻ ഇവർ ശ്രമിക്കും. കാശ് ചിലവാക്കാൻ ഒരു മടിയും ഇവർക്കില്ല, എന്നാൽ ചിലവാക്കുന്നതിന് ഇരട്ടി ഇവർക്ക് കിട്ടുകയും ചെയ്യും. ധാരാളം ധനം സമ്പാദിക്കും. താൻ സ്നേഹിക്കുന്നത് പോലെ തന്നെ പങ്കാളി തന്നെയും സ്നേഹിക്കണമെന്ന് വാശിപിടിക്കുന്നവരാണ്. ഇവരുടെ അനാവശ്യവാശിയാണ് ഇവരെ പലപ്പോഴും അപകടത്തിൽ കൊണ്ട് ചാടിക്കുന്നത്.