കന്നിമൂല വൃത്തിയായി സൂക്ഷിക്കണം എന്ന് പറയുന്നതെന്ത് കൊണ്ട് ? 

 വാസ്തുശാസ്ത്രത്തിൽ ‘കന്നിമൂല’ എന്ന ആശയം കേൾക്കുമ്പോൾ പലർക്കും ആശങ്ക തോന്നുന്നത് സാധാരണമാണ്. ഏത് ഭാഗമാണ് കന്നിമൂല, അവിടെ എന്തെല്ലാം വേണം, എന്തൊക്കെ ഒഴിവാക്കണം എന്നിങ്ങനെ നിരവധി സംശയങ്ങൾ പലപ്പോഴും ഉയരാറുണ്ട്.

 

 വാസ്തുശാസ്ത്രത്തിൽ ‘കന്നിമൂല’ എന്ന ആശയം കേൾക്കുമ്പോൾ പലർക്കും ആശങ്ക തോന്നുന്നത് സാധാരണമാണ്. ഏത് ഭാഗമാണ് കന്നിമൂല, അവിടെ എന്തെല്ലാം വേണം, എന്തൊക്കെ ഒഴിവാക്കണം എന്നിങ്ങനെ നിരവധി സംശയങ്ങൾ പലപ്പോഴും ഉയരാറുണ്ട്.

കന്നിമൂലം അശുദ്ധമായാൽ വീട്ടിനും കുടുംബാംഗങ്ങൾക്കും ദോഷകരമാകുമെന്നുള്ള വിശ്വാസങ്ങളും പ്രചാരത്തിലുണ്ട്. എന്നാൽ ഇത്തരം ധാരണകൾക്കിടയിൽ അനാവശ്യമായ ഭയം പിടിപെടേണ്ടതില്ല എന്നതാണ് വാസ്തു വിദഗ്ധർ പറയുന്നത്.

പ്ലോട്ടിന്റെ തെക്കുപടിഞ്ഞാറ് മൂലയിൽ വരുന്ന ഭാഗത്തെയാണ് കന്നിമൂല എന്നു പറയുന്നത്. ഗൃഹത്തിനെ സമചതുരമോ ദീർഘചതുരമോ ആയിട്ട് എടുത്താൽ അതിന്റെ തെക്ക് പടിഞ്ഞാറെ മൂലയിൽ വരുന്ന മുറി എന്നുള്ളതാണ് കന്നിമൂല. 

ഇന്നത്തെക്കാലത്ത് നടുമുറ്റമില്ലാത്ത നാലുകെട്ടല്ലാത്ത ഏകശാലാ ഗൃഹങ്ങളാണ് കൂടുതലായിട്ട് നിർമാണത്തിലുള്ളത്. അങ്ങനെയുള്ള ഗൃഹങ്ങളിൽ രണ്ട് ഏകശാലകളേ ശാസ്ത്രത്തിൽ പണിയാൻ വിധിയുള്ളൂ. ഒന്ന്- വടക്ക് ദർശനമായിട്ടുള്ള തെക്കിനി പ്രാധാന്യമായിട്ടുള്ള ഏകശാല. രണ്ട് - കിഴക്ക് ദർശനമായിട്ടുള്ള പടിഞ്ഞാറ്റീ ഏകശാല.

രണ്ട് കോൺ ഗൃഹങ്ങളാണ് രണ്ട് ഏകശാലയ്ക്കും ഉള്ളത്. തെക്കിനിക്കാണെങ്കിൽ തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറും വരുന്ന രണ്ട് മൂലകൾ. ഈ മൂലകളാണ് രണ്ട് പ്രധാനപ്പെട്ട കോൺഗൃഹങ്ങളായി പ്രധാനപ്പെട്ട കിടപ്പുമുറികളായി താഴത്തെ നിലയിലും മുകളിലത്തെ നിലയിലും സ്വീകരിക്കേണ്ടത്.

ഗൃഹം ഏതു വശത്തേക്കു മുഖമായാലും ഗൃഹത്തിന്റെ രണ്ടു കോൺ ഗൃഹങ്ങളിൽ ഒരു പ്രധാനപ്പെട്ട കോൺഗൃഹം എന്നു പറയുന്നത് തെക്ക് പടിഞ്ഞാറ് മൂലയിൽ വരുന്ന കന്നിമൂലയാണ്. അതാണ് വാസ്തു ശാസ്ത്രത്തിൽ കന്നിമൂലയുടെ പ്രാധാന്യം.

ഗൃഹം എങ്ങോട്ട് മുഖമായാലും നാലു പ്രധാനപ്പെട്ട ദിക്കുകളിൽ ഒരു പ്രധാനപ്പെട്ട കിടപ്പുമുറി താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കന്നിമൂല എന്നു പറയുന്ന തെക്കുപടിഞ്ഞാറേ കോൺ ഗൃഹം വരുന്നത് ഉത്തമമാണ്.

അപ്പോൾ പ്രധാനപ്പെട്ട കോൺ ഗൃഹം കിടപ്പുമുറിയായി സ്വീകരിക്കേണ്ടതു കൊണ്ട് ചിലപ്പോൾ സൂത്രവേധദോഷം (45 ഡിഗ്രി ഡയഗൊണൽ ആ മൂലയിൽ വരച്ചാൽ അതിനു തടസ്സമായി നിർമിതികൾ വരിക) വാസ്തു ശാസ്ത്ര പ്രകാരം ഉപദേശയോഗ്യമല്ല എന്നുമാത്രം ശ്രദ്ധിച്ചാൽ മതി. ഭയപ്പെടുന്ന രീതിയിലുള്ള ആശങ്കകളൊക്കെ അനാവശ്യമാണ്. അതൊന്നും ശാസ്ത്രത്തിൽ പറയുന്നതല്ല.

ഒരു ഗൃഹം എങ്ങോട്ട് മുഖമായാലും, ആ ഗൃഹത്തിൽ ‌ഒരു പ്രധാനപ്പെട്ട കിടപ്പുമുറി എന്നത് താഴത്തെ നിലയിലും മുകളിലത്തെ നിലയിലും കന്നിമൂലയിൽ വരുന്നത് ഉത്തമമാണ് എന്നതിൽ കവിഞ്ഞ് ഒരു പ്രാധാന്യവും അർഹിക്കുന്നില്ല. ആ മൂലയിൽ മറ്റേതെങ്കിലും മുറികൾ വരുന്നതുകൊണ്ട് പേടിക്കേണ്ട യാതൊരു കാര്യവുമില്ല.